Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cleemis Catholicos Bava

Kottayam

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​രം: മാ​ര്‍ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ

പൊ​ടി​മ​റ്റം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യും ശാ​സ്ത്രീ​യ​മാ​യും ക്രോ​ഡീ​ക​രി​ച്ച് ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ക്കു​ന്ന​ത് എ​ല്ലാ സ​ഭ​ക​ള്‍​ക്കും മാ​തൃ​ക ന​ല്‍​കു​ന്നു​വെ​ന്ന് സീ​റോ മ​ല​ങ്ക​ര സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ര്‍ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ലെ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് സോ​ഷ്യ​ല്‍ സ​ര്‍​വീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ട സ്നേ​ഹ​സം​ഗ​മം - സ​ന്മ​ന​സു​ള്ള​വ​ര്‍​ക്ക് സ​മാ​ധാ​നം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രൈ​സ്ത​വ ജീ​വി​തം ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന സ്നേ​ഹ​മാ​ണ് ക്രൈ​സ്ത​വ ജീ​വി​തം. സ​ഭ​യു​ടെ വി​ശ്വാ​സ്യ​ത സ്നേ​ഹ​ത്തി​ന്‍റെ സാ​ക്ഷ്യ​മാ​ണ്. സ്നേ​ഹ​ത്തി​ലൂ​ടെ​യാ​ണ് സ​ഭ​യു​ടെ ക്രെ​ഡി​ബി​ലി​റ്റി വ​ര്‍​ധി​ക്കു​ക. മ​നു​ഷ്യ​നെ മാ​നി​ക്കു​ന്ന​ത് ദൈ​വാ​രാ​ധ​ന​യു​ടെ മു​ഖ​മാ​ണ്. സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി​യെ ആ​ശ്രി​ത​നാ​യി നി​ല​നി​ര്‍​ത്താ​തെ പ​ങ്കാ​ളി​യാ​ക്കി മാ​റ്റി അ​വ​നെ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ക​ര്‍​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ര്‍ ക്ലീ​മിസ് കാ​തോ​ലി​ക്ക ബാ​വ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ 50 ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​താ​യി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു. രൂ​പ​ത​യി​ലെ 13 ഫൊ​റോ​ന​ക​ളി​ലാ​യാ​ണ് വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി രൂ​പ​ത സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും. ഓ​രോ ഭ​വ​ന​ത്തി​നും അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം ന​ല്‍​കും. ബാ​ക്കി​യു​ള്ള തു​ക അ​ത​ത് ഫൊ​റോ​ന​ക​ളും ഇ​ട​വ​ക​ക​ളും ചേ​ര്‍​ന്ന് ക​ണ്ടെ​ത്തു​മെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

രൂ​പ​ത​യു​ടെ സു​വ​ര്‍​ണ​ജൂ​ബി​ലി​യു​ടെ സ്മാ​ര​ക​മാ​യി നി​ര്‍​മി​ക്കു​ന്ന 50 ഭ​വ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ശി​ല​യു​ടെ വെ​ഞ്ച​രി​പ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ജൂ​ബി​ലി സ്മാ​ര​ക ഭ​വ​ന​ങ്ങ​ളു​ടെ ശി​ല​ക​ള്‍ രൂ​പ​ത​യി​ലെ 13 ഫൊ​റോ​ന വി​കാ​രി​മാ​ര്‍ ഏ​റ്റു​വാ​ങ്ങി.


ന​ന്മ ചെ​യ്തു ക​ട​ന്നു​പോ​യ ഈ​ശോ​യു​ടെ മാ​തൃ​ക സ്വീ​ക​രി​ച്ച് ആ​ത്മീ​യ ഉ​ണ​ര്‍​വോ​ടെ​യും തീ​ക്ഷ്ണ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും സ്വാം​ശീ​ക​രി​ച്ച ദൈ​വ​കൃ​പ പൊ​തു​സ​മൂ​ഹ​വു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​ന്‍റെ അ​നു​ഭ​വ​മാ​ണ് ഈ ​സ​മ്മേ​ള​ന​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ പ​റ​ഞ്ഞു.


രോ​ഗ​ങ്ങ​ളും സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ളും മ​റ്റു വെ​ല്ലു​വി​ളി​ക​ളും കൊ​ണ്ട് ജീ​വി​ത​ത്തി​ല്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ടു​പോ​യ​വ​രു​ടെ ക്ഷേ​മ​ത്തി​നും വീ​ണ്ടെ​ടു​പ്പി​നു​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ക​ര്‍​ഷ​ക ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത അ​തി​ന്‍റെ ആ​രം​ഭം മു​ത​ല്‍ ബ​ദ്ധ​ശ്ര​ദ്ധ​മാ​ണെ​ന്ന് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.

രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​ത​യി​ലെ അ​ല്‍​മാ​യ​രും സ​മ​ര്‍​പ്പി​ത​രും വൈ​ദി​ക​രും ഉ​ള്‍​പ്പെ​ടു​ന്ന വി​ശ്വാ​സീസ​മൂ​ഹം ഒ​ന്നാ​കെ കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളി​ലൂ​ടെ​യും സം​ഘ​ട​ന​ക​ളി​ലൂ​ടെ​യും സ​മ​ര്‍​പ്പി​ത വ്യ​ക്തി​ക​ളി​ലൂ​ടെ​യും, സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ക​ളി​ലൂ​ടെ​യും ഈ ​ദൗ​ത്യം ഇ​ന്നും തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​സ്എ​ബി​എ​സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ അ​മ​ല കി​ട​ങ്ങ​ത്താ​ഴെ, മു​ണ്ട​ക്ക​യം എം​എം​ടി ആ​ശു​പ​ത്രി പി​ആ​ര്‍​ഒ ജി​ജോ ജോ​ര്‍​ജ് കി​ഴ​ക്കേ​ല്‍, പെ​നു​വേ​ല്‍ ഇ​മ്മാ​നു​വ​ല്‍ ആ​ശ്ര​മം ഡ​യ​റ​ക്ട​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത്, പി​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പ​ന​ച്ചി​ക്ക​ല്‍, വി ​കെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​യി വ​ട​ക്കേ​ല്‍, ബെ​ത്‌​ല​ഹം ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​ന്‍​സ് വാ​ത​ല്ലൂ​ക്കു​ന്നേ​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​നി​ലം, ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍, ഫാ. ​ജോ​സ​ഫ് പു​ല്‍​ത്ത​കി​ടി​യേ​ല്‍, ഫാ. ​ആ​ന്‍റ​ണി കോ​ട്ടൂ​ര്‍, ബെ​ന്നി ക​പ്പാ​ട്, ത​ങ്ക​ച്ച​ന്‍ പു​ളി​ക്ക​ല്‍, തോ​മ​സ് തു​പ്പ​ല​ഞ്ഞി​യി​ല്‍, ബ്ര​ദ​ര്‍ ജോ​സ​ഫ് തോ​മ​സ്, വി​വി​ധ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​താ​തി​ര്‍​ത്തി​ക്കു​ള്ളി​ലെ കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളു​ടെ​യും സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ക​ളു​ടെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന വ്യ​ക്തി​ക​ള്‍, സം​ഘ​ട​ന​ക​ള്‍, അ​വ​യു​ടെ ഡ​യ​റ​ക്ടേ​ഴ്സ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ​യും സ്നേ​ഹ​സം​ഗ​മ​മാ​ണ് സ​ന്മ​ന​സു​ള്ള​വ​ര്‍​ക്ക് സ​മാ​ധാ​നം എ​ന്ന പ്രോ​ഗ്രാം.

Latest News

Corehub Up