Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cleric

നാ​ഗ്പൂ​ർ മ​ത​പ​രി​വ​ർ​ത്ത​ന​ക്കേ​സ്; ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മു​സ്‌​ലീം പ​ണ്ഡി​ത​ൻ അ​റ​സ്റ്റി​ൽ

നാ​ഗ്പു​രി​ൽ നി​ർ‌​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​സ്‌​ലീം പ​ണ്ഡി​ത​ൻ ഹ​സ്ര​ത്ത് മൗ​ലാ​ന അ​റ​സ്റ്റി​ൽ. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ മൗ​ലാ​ന​യെ​ക്കു​റി​ച്ച് നാ​ഗ്പൂ​ർ പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ വ​ച്ച് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ഴ​യ സ​ഹ​പാ​ഠി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ത​ന്നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ന്നും ആ​ഭി​ചാ​ര​ക്രി​യ​ക​ൾ​ക്കും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നും ഇ​ര​യാ​ക്കി​യെ​ന്നും യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. യു​വ​തി​യു​ടെ പ​ഴ​യ സ​ഹ​പാ​ഠി​യും കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യു​മാ​യ അ​യാ​സ് താ​ജ് മ​ദാ​രെ(26)​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഭ​യ​ന്ന് ക​ര​യു​ന്ന യു​വ​തി​യു​ടെ കൈ​ക​ൾ ഇ​യാ​ൾ ബ​ല​മാ​യി പി​ടി​ച്ച് വ​ച്ചി​രി​ക്കു​ന്ന​തും ഉ​റു​ദു മ​ന്ത്ര​ങ്ങ​ളും ക​ൽ​മ​യും ചൊ​ല്ലി യു​വ​തി​യു​ടെ മു​ഖ​ത്തേ​ക്ക് തു​ട​ർ​ച്ച​യാ​യി ഊ​തു​ന്ന​തും വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്.

അ​മീ​ൻ ഷെ​യ്ഖ് എ​ന്ന കൂ​ട്ടാ​ളി​യെ​ക്കൊ​ണ്ടാ​ണ് അ​യാ​സ് ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. എ​ന്നെ വി​ടൂ എ​ന്ന് യു​വ​തി ദ​യ​നീ​യ​മാ​യി കെ​ഞ്ചു​ന്ന​തും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഇ​ത്ത​ര​ത്തി​ൽ ബ​ല​മാ​യി മ​ന്ത്ര​ങ്ങ​ൾ ചൊ​ല്ലി, മു​ഖ​ത്ത് ഊ​തു​ന്ന​ത് ആ​ഭി​ചാ​ര​ക്രി​യ​യു​ടെ​യും ഹി​പ്നോ​ട്ടി​സ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണെ​ന്ന് അ​യാ​സ് ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി യു​വ​തി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​രു പ്ര​ത്യേ​ക ദ്രാ​വ​കം ത​ന്നെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് കു​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ ഈ ​ക്രൂ​ര​ത​ക​ൾ ചെ​യ്തി​രു​ന്ന​തെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഈ ​നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന ച​ട​ങ്ങി​ന് ശേ​ഷ​മാ​ണ് ഹ​സ്ര​ത്ത് മൗ​ലാ​ന എ​ന്ന മൗ​ല​വി യു​വ​തി​യു​ടെ മ​ത​പ​രി​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യ​താ​യും നി​ക്കാ​ഹ് ക​ഴി​ഞ്ഞ​താ​യും പ്ര​ഖ്യാ​പി​ച്ച​ത്.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ അ​യാ​സ് മ​ദാ​രെ, കൂ​ട്ടാ​ളി അ​മീ​ൻ ഷെ​യ്ഖ് എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. മൗ​ല​വി​യാ​ണ് ഈ ​ക്രൂ​ര​ത​യ്ക്ക് പി​ന്നി​ലെ പ്ര​ധാ​ന ആ​സൂ​ത്ര​ക​രി​ലൊ​രാ​ൾ.

2025 ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് സം​ഭ​വം ആ​ദ്യം ന​ട​ന്ന​ത്. ഒ​രു ഹോ​ട്ട​ലി​ൽ വെ​ച്ച് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ അ​യാ​സ് മ​ദാ​രെ യു​വ​തി​ക്ക് പാ​നീ​യ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കി. ബോ​ധ​ര​ഹി​ത​യാ​യ യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഇ​വ​ർ ഫോ​ണി​ൽ പ​ക​ർ​ത്തി.

ഈ ​ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പി​ന്നീ​ട് ബ്ലാ​ക്ക്‌​മെ​യി​ലിം​ഗ് ആ​രം​ഭി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് ഭ​യ​പ്പെ​ടു​ത്തി യു​വ​തി​യെ പ്ര​തി​ക​ൾ തു​ട​ർ​ച്ച​യാ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. കൂ​ടാ​തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഏ​ക​ദേ​ശം നാ​ല് ല​ക്ഷം രൂ​പ​യോ​ളം പ്ര​തി​ക​ൾ യു​വ​തി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.

പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ ഇ​വ​ർ കാ​ര്യ​ങ്ങ​ൾ ഭ​ർ​ത്താ​വി​നോ​ടു തു​റ​ന്നു പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

Latest News

Corehub Up