Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clinic

ക്ലി​നി​ക്കി​ന് മു​ന്നി​ൽ ന​ഴ്സി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച് വാ​ളു​കൊ​ണ്ട് വെ​ട്ടി; ഭ​ർ​ത്താ​വ് പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ജെ.​പി ന​ഗ​റി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ന് മു​ന്നി​ൽ വ​ച്ച് ന​ഴ്സി​ന് നേ​രെ ഭ​ർ​ത്താ​വി​ന്‍റെ ആ​ക്ര​മ​ണം. കോൽ​ക്ക​ത്ത സ്വ​ദേ​ശി മ​ധു​മി​ത​യ്ക്ക് (26) നേ​രെ​യാ​ണ് ഭ​ർ​ത്താ​വ് വെ​ങ്കി​ടേ​ഷ​ൻ ആ​സി​ഡ് ഒ​ഴി​ക്കു​ക​യും വാ​ളു​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധു​മി​ത ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

ജെ.​പി ന​ഗ​റി​ലെ ക്ലി​നി​ക്കി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് മ​ധു​മി​ത. ത​മി​ഴ്നാ​ട് സ്വ​ദേ​ശി വെ​ങ്കി​ടേ​ഷു​മാ​യു​ള്ള ഇ​വ​രു​ടെ വി​വാ​ഹം ര​ണ്ട് വ​ർ​ഷം മു​മ്പാ​യി​രു​ന്നു. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മ​ധു​മി​ത​യെ ബൈ​ക്കി​ലെ​ത്തി​യ വെ​ങ്കി​ടേ​ഷ​ൻ ക്ലി​നി​ക്കി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വ​ച്ച് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും പ്ര​കോ​പി​ത​നാ​യ വെ​ങ്കി​ടേ​ഷ​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ആ​സി​ഡ് യു​വ​തി​യു​ടെ മു​ഖ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യും വാ​ളു​കൊ​ണ്ട് വെ​ട്ടു​ക​യു​മാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ പ്ര​തി​യെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ളു​ടെ കൈ​വ​ശം വാ​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ർ​ക്കും അ​ടു​ത്തേ​ക്ക് ചെ​ല്ലാ​ൻ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​ർ ഇ​ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ഉ​ട​ൻ ത​ന്നെ പൊ​ലി​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി വെ​ങ്കി​ടേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധു​മി​ത​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ മ​ധു​മി​ത അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up