Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Club Study Tour

Kottayam

എ​സ്ബി കോ​ള​ജ് ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ക്ല​ബ്ബി​ന്‍റെ പ​ഠ​ന യാ​ത്ര

ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ബെ​ര്‍​ക്കു​മാ​ന്‍​സ് കോ​ള​ജി​ലെ ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​കൃ​തി​യാ​ത്ര 2026 കാ​ട് മു​ത​ല്‍ ക​ട​ല്‍ വ​രെ പ​രി​സ്ഥി​തി പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. പ്ര​കൃ​തി​യു​ടെ വി​വി​ധ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ​യും ജൈ​വ​വൈ​വി​ധ്യ​ത്തെ​യും കു​റി​ച്ച് നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര. വീ​യ​പു​രം റി​സ​ര്‍​വ് ഫോ​റ​സ്റ്റ്, ഹ​രി​പ്പാ​ടു​ള്ള പ്ര​കൃ​തി ജൈ​വ ക​ല​വ​റ, ആ​യി​രം​തെ​ങ്ങ് മാ​ന്‍​ഗ്രോ​വ് റി​സ​ര്‍​വ്, അ​ഴീ​ക്ക​ല്‍ ബീ​ച്ച് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ 60 കി​ലോ​മീ​റ്റ​റോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള യാ​ത്ര​യി​ല്‍ 45 വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. ജൈ​വ​കൃ​ഷി, വ​ന​ങ്ങ​ൾ, കാ​വു​ക​ള്‍, ക​ണ്ട​ല്‍​ക്കാ​ടു​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ, തീ​ര​ദേ​ശ ജൈ​വ​വൈ​വി​ധ്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ല്‍ പ​ഠി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​തി​ലൂ​ടെ അ​വ​സ​രം ല​ഭി​ച്ചു.

ഐ​സി​എ​ആ​ര്‍ സി​പി​സി​ആ​ര്‍​ഐ വി​ര​മി​ച്ച ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫി​സ​റും പ​രി​സ്ഥി​തി അ​ധ്യാ​പ​ക​നും ആ​ല​പ്പു​ഴ നാ​ച്വ​റ​ല്‍ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യു​മാ​യ അ​ശോ​ക​ന്‍ മാ​ഷ് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണാ​യി പ​ങ്കെ​ടു​ത്തു. ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ക്ല​ബ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​ജ​യിം​സ് ബാ​ബ​ന്‍ ജോ​ര്‍​ജ്, ഡോ. ​വി​ന്‍​സി മേ​രി വ​ര്‍​ഗീ​സ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ഫാ​ബി​ന്‍, ക്ല​ബ് സെ​ക്ര​ട്ട​റി ഹെ​ല​ന്‍ ഷി​ബു എ​ന്നി​വ​ര്‍ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up