Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cmo Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​സ്റ്റ് 'മു​ക്കി​യ​ത്' കൈ​യ​ബ​ദ്ധം; തെ​റ്റ് സ​മ്മ​തി​ച്ച് മെ​റ്റ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ശ​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജാ​യ സി​എം​ഒ കേ​ര​ള​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത ര​ണ്ട് പോ​സ്റ്റു​ക​ൾ മെ​റ്റ പു​നഃ​സ്ഥാ​പി​ച്ചു. പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി മെ​റ്റ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി.

ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്സ​വ​ബ​ത്ത​യാ​യി 149 രൂ​പ വ​ർ​ധി​പ്പി​ച്ച് ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച ഓ​ഗ​സ്റ്റ് 19ലെ ​പോ​സ്റ്റും ന​ബി​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള പോ​സ്റ്റു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മെ​റ്റ നീ​ക്കം ചെ​യ്ത​ത്. എ​ന്നാ​ൽ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മെ​റ്റ​യ്ക്കും കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യ​ത്തി​നും ക​ത്ത​യ​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​റാ​ണ് ക​ത്തു​ക​ൾ അ​യ​ച്ച​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്ന് മെ​റ്റ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് നീ​ക്കം ചെ​യ്ത ര​ണ്ട് പോ​സ്റ്റു​ക​ളും മെ​റ്റ പു​നഃ​സ്ഥാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റു​ക​ൾ മു​മ്പും മെ​റ്റ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

വി.​ഡി.​സ​തീ​ശ​നെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​സ്റ്റു​ക​ൾ മെ​റ്റ പി​ൻ​വ​ലി​ച്ച​തെ​ന്ന ആ​രോ​പ​ണം അ​ന്ന് ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഈ ​വാ​ദം തെ​റ്റാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ല പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​തെ​ന്നും സാ​ങ്കേ​തി​ക പി​ഴ​വാ​ണ് സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് അ​ന്ന് മെ​റ്റ വി​ശ​ദീ​ക​രി​ച്ച​ത്.

Latest News

Corehub Up