നെടുങ്കുന്നം: ജര്‍മനിയിലെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു സംഘം ഡി പോള്‍ ലിംഗ്വിസ്റ്റിക് കോച്ചിംഗ് സെന്റര്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ നഴ്സുമാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഇലക്ട്രീഷ്യന്മാര്, എന്‍ജിനിയര്‍മാര്‍ തുടങ്ങി വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്തു.
ഡി പോള്‍ ലിംഗ്വിസ്റ്റിക് കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പനനാല് സംഘത്തെ സ്വീകരിച്ചു. ജര്‍മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയിലെ തൊഴില്‍, ജീവിതരീതി, സംസ്കാരം, ഭാഷ എന്നിവ നേരിട്ട് മനസിലാക്കുന്നതിനുള്ള മികച്ച അവസരമാണ് ഇത്തരം സന്ദര്‍ശനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാപഠനത്തോടൊപ്പം ജര്‍മന്‍ സംസ്കാരവും സാമൂഹിക ജീവിതവും അടുത്തറിയുന്നത് വിദ്യാര്‍ഥികളുടെ ഭാവി ജര്‍മന്‍ ജീവിതത്തിനും തൊഴില്‍ മേഖലയിലേക്കുള്ള പ്രവേശനത്തിനും ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുമായി സംവദിച്ച സംഘം ജര്‍മനിയിലെ തങ്ങളുടെ തൊഴില്‍ അനുഭവങ്ങളും ജീവിതരീതികളും പങ്കുവച്ചു.