x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ര്‍​മ​ന്‍ സം​ഘം ഡിപോ​ള്‍ ലിം​ഗ്വി​സ്റ്റി​ക് കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു

വെബ്ഡെസ്ക്
Published: November 17, 2026 04:09 AM IST | Updated: November 17, 2026 04:09 AM IST

ജ​ര്‍​മ​ന്‍ സം​ഘം നെ​ടു​ങ്കു​ന്നം ഡീ​പോ​ള്‍ ലിം​ഗ്വി​സ്റ്റി​ക് കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോൾ.

നെ​ടു​ങ്കു​ന്നം: ജ​ര്‍​മ​നി​യി​ലെ വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ ഒ​രു സം​ഘം ഡീ​പോ​ള്‍ ലിം​ഗ്വി​സ്റ്റി​ക് കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. സാം​സ്‌​കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ​യും ഭാ​ഷാ​പ​രി​ച​യ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ന​ഴ്‌​സു​മാ​ർ, ആ​ര്‍​ക്കി​ടെ​ക്റ്റു​ക​ള്‍, ഇ​ല​ക്‌​ട്രീ​ഷ്യ​ന്മാ​ര്‍, എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഡീ​പോ​ള്‍ ലിം​ഗ്വി​സ്റ്റി​ക് കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​തോ​മ​സ് പ​ന​നാ​ല്‍ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. ജ​ര്‍​മ​ന്‍ ഭാ​ഷ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജ​ര്‍​മ​നി​യി​ലെ തൊ​ഴി​ൽ, ജീ​വി​ത​രീ​തി, സം​സ്‌​കാ​രം, ഭാ​ഷ എ​ന്നി​വ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ഇ​ത്ത​രം സ​ന്ദ​ര്‍​ശ​ന​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ഷാ​പ​ഠ​ന​ത്തോ​ടൊ​പ്പം ജ​ര്‍​മ​ന്‍ സം​സ്‌​കാ​ര​വും സാ​മൂ​ഹി​ക ജീ​വി​ത​വും അ​ടു​ത്ത​റി​യു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി ജ​ര്‍​മ​ന്‍ ജീ​വി​ത​ത്തി​നും തൊ​ഴി​ല്‍ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച സം​ഘം ജ​ര്‍​മ​നി​യി​ലെ ത​ങ്ങ​ളു​ടെ തൊ​ഴി​ല്‍ അ​നു​ഭ​വ​ങ്ങ​ളും ജീ​വി​ത​രീ​തി​ക​ളും പ​ങ്കു​വ​ച്ചു. ഭാ​ഷാ​പ​ഠ​ന​ത്തി​നും സാം​സ്‌​കാ​രി​ക സൗ​ഹൃ​ദ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ഇ​ത്ത​രം കൂ​ടി​ക്കാ​ഴ്ച​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​തി​യ പ്ര​തീ​ക്ഷ​ക​ളും അ​വ​സ​ര​ങ്ങ​ളും ന​ല്‍​കും.

Tags : Coaching Centre. Nattuvishesham DistrictNews

Recent News

Corehub Up