കുട്ടികളും അധ്യാപകരും വിതുര ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ.
നെടുമങ്ങാട്: വെള്ളനാട് നമസ്തേ വിംഗ്സ് ടു ഫ്ലൈ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആര്യനാട് പുറുത്തിപ്പാറയിൽ പ്രവർത്തിക്കുന്ന സൗജന്യ ട്യൂഷൻ സെന്ററിലെ കുട്ടികളും അധ്യാപകരും വിതുര ശിശുസൗഹൃദ പൊലിസ് സ്റ്റേഷൻ സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി പൊലിസ് സ്റ്റേഷന്റെ പ്രവർത്തനരീതികൾ മനസിലാക്കുകയും ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു.വിജ്ഞാനപ്രദവും വ്യത്യസ്തവുമായ ഈ സന്ദർശനം കുട്ടികൾക്ക് ഏറെ പ്രയോജനകരമായി.