പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം. റസിയ മോള് ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: ആദിവാസി ജനതയുടെ അവകാശങ്ങള്‍ക്കായി പോരാടിയ സ്വാതന്ത്ര്യസമര സേനാനി ബിര്‍സ മുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂത്തേടം ഉച്ചക്കുളത്ത് ജന്‍ജാതീയ ഗൗരവ് ദിവസ് ആചരിച്ചു.
മൈ ഭാരത് മലപ്പുറത്തിന്റെയും കുറ്റിക്കാട് ഫ്യൂച്ചര്‍ സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമിയുടെയും നേതൃത്വത്തില്‍ എവിഎസ്എസുമായി സഹകരിച്ചാണ് ഉച്ചക്കുളം ഊരില്‍ പരിപാടി സംഘടിപ്പിച്ചത്. ബിര്‍സ മുണ്ട അനുസ്മരണ ക്ലാസ്, ആരോഗ്യ ബോധവത്കരണ ക്ലാസ്, മെഡിക്കല്‍ ക്യാമ്പ്, നാടന്‍ കലാവിരുന്ന് എന്നിവ നടന്നു. മൂത്തേടം ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം. റസിയ മോള് ഉദ്ഘാടനം ചെയ്തു.
യു. പി. സാലിം അധ്യക്ഷത വഹിച്ചു. പടുക്ക ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജി. അംജിത് മുഖ്യാതിഥിയായി. എന്‍. രശ്മി മുഖ്യപ്രഭാഷണം നടത്തി.പി. ഉമ്മര്‍ കോയ, പി. സറഫലി, രായിന്‍ കാണ്ടുമുണ്ട, വി. ബഹജുദ്ദീന്, വി. ഫൈസാന്‍, കെ. സുനില്‍, വീരന്, എന്‍. രേഷ്മ, ബിന്ദു, റാഷിദ് സാബ്രിയന് എന്നിവര്‍ പ്രസംഗിച്ചു.