x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍ 19-ന്; ​വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക​ള്‍ ഇ​ന്ന് തു​ട​ങ്ങും


Published: November 17, 2026 05:44 AM IST | Updated: November 17, 2026 05:44 AM IST

നി​ല​മ്പൂ​ര്‍: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ 19-ന് ​മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​മെ​ന്ന് മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
നി​ല​മ്പൂ​ര്‍ താ​ലൂ​ക്കി​ലെ 11 വി​ല്ലേ​ജു​ക​ളെ ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ത്താ​ല്‍. ക​ട​ക​ള്‍ അ​ട​ച്ചും വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചും മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും ഹ​ര്‍​ത്താ​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​ദ്യ​മാ​യാ​ണ് മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​ന്ന​ത്. പ്രി​യ​ങ്കാ ഗാ​ന്ധി എം​പി, മ​ന്ത്രി​മാ​രാ​യ എ.​പി. അ​നി​ല്‍​കു​മാ​ര്‍, പി.​കെ. ബ​ഷീ​ര്‍, എം​എ​ല്‍​എ​മാ​രാ​യ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, വി.​എ​സ്. ജോ​യ്, ടി.​പി. അ​ഷ​റ​ഫ​ലി എ​ന്നി​വ​ര്‍ വി​ഷ​യ​ത്തി​ല്‍ കാ​ര്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഹ​ര്‍​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി ഇ​ന്നും നാ​ളെ​യും വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക​ള്‍ ന​ട​ക്കും. ക​രു​വാ​ര​ക്കു​ണ്ടി​ല്‍ മു​ന്‍ മ​ന്ത്രി പി. ​രാ​ജീ​വ് പ്ര​ചാ​ര​ണ ജാ​ഥ​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​ട​ക്ക​ര മേ​ഖ​ലാ ജാ​ഥ ഇ​ന്ന് രാ​വി​ലെ മൂ​ത്തേ​ട​ത്തു നി​ന്നും ആ​രം​ഭി​ച്ച് ചു​ങ്ക​ത്ത​റ​യി​ല്‍ സ​മാ​പി​ക്കും. 18-ന് ​നി​ല​മ്പൂ​ര്‍ മേ​ഖ​ലാ ജാ​ഥ അ​ട​ക്കാ​ക്കു​ണ്ടി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് ക​രു​ളാ​യി അ​ങ്ങാ​ടി​യി​ല്‍ സ​മാ​പി​ക്കും.
വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഫാ​ദ​ര്‍ മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​എ. മു​ഹ​മ്മ​ദ് റ​സാ​ഖ്, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ. ​പ​ത്മാ​ക്ഷ​ന്‍, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​മോ​ഹ​ന്‍, ടി. ​ര​വീ​ന്ദ്ര​ന്‍, ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന നേ​താ​വ് പി. ​ഷെ​ബീ​ര്‍, അ​ന​ന്ത​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : begin today Nttuvishesham Districtnews

Recent News

Corehub Up