x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ ഗു​ണ്ടാ​യി​സം

സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: November 17, 2026 05:47 AM IST | Updated: November 17, 2026 05:47 AM IST

ആ​ര്‍. നി​ശാ​ന്തി​നി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍

നി​യ​മ​ങ്ങ​ളെ​യും കോ​ട​തി ഉ​ത്ത​ര​വു​ക​ളെ​യും കാ​റ്റി​ൽ​പ്പ​റ​ത്തി കൊ​ച്ചി​യി​ലെ നിര​ത്തു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം തു​ട​രു​ക​യാ​ണ്. അ​മി​ത​വേ​ഗ​ത്തി​നും മ​ത്സ​ര​യോ​ട്ട​ത്തി​നും പി​ന്നാ​ലെ, ചോ​ദ്യം ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും കൈ​യേ​റ്റം ചെ​യ്യു​ന്ന ഗു​ണ്ടാ​യി​സ​ത്തി​ലേ​ക്ക് ബ​സ് ജീ​വ​ന​ക്കാ​ർ മാ​റു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ന് പു​ല്ലു​വി​ല ക​ൽ​പി​ക്കു​ന്ന ഈ ​മ​ര​ണ​പ്പാ​ച്ചി​ലി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
പ​ക​ര​ക്കാ​ര്‍ പ്ര​ശ്‌​ന​ക്കാ​ര്‍

ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ അ​ഭാ​വ​ത്തി​ല്‍ പ​ക​രം എ​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​രും ക​ണ്ട​ക്ട​ര്‍​മാ​രു​മാ​ണ് പ​ല​പ്പോ​ഴും പ്ര​ശ്‌​ന​ക്കാ​രെ​ന്ന് ബ​സ് ഉ​ട​മ സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്നു. ഇ​ത്ത​ര​ക്കാ​രി​ല്‍ മ​ദ്യ​പാ​നി​ക​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മു​ണ്ട്. ഇ​വ​ര്‍ മൂ​ലം ന​ല്ല​രീ​തി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കു ത​ന്നെ അ​പ​മാ​നം ഉ​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 29ന് ​രാ​ത്രി എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​നു മു​ന്നി​ല്‍ വ​ച്ച് സ​ജി​മോ​ന്‍ എ​ന്ന ബ​സി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യു​ണ്ടാ​യി. കാ​ര്‍ യാ​ത്ര​ക്കാ​രെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ഭീ​ഷ​ണി​മു​ഴ​ക്കി​യ കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നോ​ര്‍​ത്ത് പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ സു​നി​ല്‍ ജ​ലീ​ലി​നെ ബ​സ് ക​ണ്ട​ക്ട​ര്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​സാ​ര്‍ (24) ആ​ക്ര​മി​ച്ച​ത് ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ ആ​റി​നാ​യി​രു​ന്നു. ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സം തു​ട​രു​ക​യാ​ണ്.

ഓ​വ​ര്‍​ടേ​ക്കിം​ഗ് നി​രോ​ധി​ച്ചെ​ങ്കി​ലും...

ന​ഗ​ര​ത്തി​നു​ള്ളി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഓ​വ​ര്‍​ടേ​ക്കിം​ഗ് ഹൈ​ക്കോ​ട​തി നി​രോ ധി​ച്ച​താ​ണ്. എ​ന്നാ​ല്‍, മ​ത്സ​ര​യോ​ട്ട​വും ഓ​വ​ര്‍​ടേ​ക്കിം​ഗും ഇ​ന്നും നി​ര്‍​ബാ​ധം തു​ട​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​കാ​റു​ണ്ട്. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഹോ​ണ്‍ മു​ഴ​ക്കു​ന്ന​തും മ​റ്റു വാ​ഹ​ന​ങ്ങ​ളെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചു​കൊ​ണ്ട് 2022 ഒ​ക്‌​ടോ​ബ​റി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ബ​സു​ക​ള്‍ ഇ​ട​തു​വ​ശം ചേ​ര്‍​ന്ന് മാ​ത്രം പോ​യാ​ല്‍ മ​തി​യെ​ന്ന കോ​ട​തി നി​ർ​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്.

സ്‌​റ്റോ​പ്പി​ല്‍ നി​ര്‍​ത്തി ആ​ളെ​യി​റ​ക്കു​ന്ന​തി​നു പ​ക​രം, സി​ഗ്‌​ന​ല്‍ കി​ട്ടി​ക്കി​ഞ്ഞാ​ല്‍ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു നി​ര്‍​ത്തി​യാ​ണ് പ​ല ബ​സു​ക​ളും ആ​ളെ​യി​റ​ക്കു​ന്ന​ത്. ക​ള​ക്ഷ​ന്‍ കു​റ​യും എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഈ ​മ​ര​ണ​പ്പാ​ച്ചി​ല്‍. ഒ​രു മി​നി​റ്റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് കാ​ക്ക​നാ​ട്, ആ​ലു​വ, ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, കു​മ്പ​ള​ങ്ങി, ചെ​ല്ലാ​നം, പ​ള്ളു​രു​ത്തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​ര്‍​വീ​സ്. പ​ല​യി​ട​ങ്ങ​ളി​ലും ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​കാ​റു​ണ്ട്.

യൂ​ണി​ഫോ​മി​നോ​ട് അ​ല​ര്‍​ജി

സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ക​ണ്ട​ക്ട​ര്‍​മാ​ര്‍ യൂ​ണി​ഫോ​മി​നൊ​പ്പം പേ​ര് വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ ക്കൊ​ള്ളു​ന്ന നെ​യിം​ബോ​ര്‍​ഡ് ധ​രി​ക്ക​ണ​മെ​ന്ന് 2002 ജൂ​ണ്‍ 24 ന് ​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ലും കൊ​ച്ചി​യി​ലെ ബ​സു​കാ​ര്‍​ക്ക് ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ല. സ്വ​കാ​ര്യ​ബ​സു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2011 മാ​ര്‍​ച്ചി​ല്‍ ഗ​താ​ഗ​ത​വ​കു​പ്പ് വീ​ണ്ടും ഉ​ത്ത​ര​വ് ഇ​റ​ക്കി.

ബ​സു​ക​ളി​ല്‍ ക​ണ്ട​ക്ട​ര്‍​മാ​ര്‍ മാ​റി​മാ​റി വ​രു​ന്ന​തി​നാ​ല്‍ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​രെ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് നെ​യിം ബോ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. കാ​ക്കി ഷ​ര്‍​ട്ടി​ല്‍ ഇ​ട​ത് പോ​ക്ക​റ്റി​ന്‍റെ മു​ക​ളി​ല്‍ നെ​യിം ബോ​ര്‍​ഡു​ക​ള്‍ കു​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. പേ​ര്, ബാ​ഡ്ജ് ന​മ്പ​ര്‍ എ​ന്നി​വ ഇ​തി​ല്‍ ഉ​ണ്ടാ​വ​ണം. ക​റു​ത്ത അ​ക്ഷ​ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ പേ​രെ​ഴു​ത​ണം. തു​ട​ക്ക​ത്തി​ല്‍ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ത്ത​ര​വ് ന​ട​പ്പാ​യെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് ഉ​ണ്ടാ​യി​ല്ല.


പാ​ട്ടാ​ണ് മു​ഖ്യം

കേ​ര​ള മോ​ട്ടോ​ര്‍​വാ​ഹ​ന​ച​ട്ടം 289 പ്ര​കാ​രം സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ദൃ​ശ്യ​ശ്രാ​വ്യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​നു​വ​ദ​നീ​യ​മ​ല്ലെ​ങ്കി​ലും ന​ഗ​ര​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മി​ക്ക ബ​സു​ക​ളും ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്. ചെ​വി തു​ള​ച്ചു ക​യ​റു​ന്ന സം​ഗീ​ത​ത്തി​ല്‍ വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കു​മ്പോ​ള്‍ ക​ണ്ട​ക്ട​റു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ കേ​ള്‍​ക്കാ​റി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.

സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന ആം​പ്ലി​ഫ​യ​റു​ക​ള്‍, ബൂ​സ്റ്റ​റു​ക​ള്‍, വ​ലി​യ സ​ബ്‌​വൂ​ഫ​റു​ക​ള്‍ എ​ന്നി​വ ഘ​ടി​പ്പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ക​ര​ള ഹൈ​ക്കോ​ട​തി ക​ര്‍​ശ​ന​മാ​യി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ബ​സു​ക​ളി​ല്‍ ദൃ​ശ്യ​ശ്രാ​വ്യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചാ​ല്‍ 2,000 രൂ​പ​വ​രെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പി​ഴ​യി​ടും. ഉ​പ​ക​ര​ണ​ത്തി​ന്‍റെ ശ​ബ്ദ​വും ഉ​പ​യോ​ഗി​ച്ച രീ​തി​യു​മെ​ല്ലാം പ​രി​ശോ​ധി​ച്ചാ​ണ് ന​ട​പ​ടി. ഒ​പ്പം ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ബ​സി​ല്‍​നി​ന്ന് അ​ഴി​ച്ചു​മാ​റ്റു​ക​യും വേ​ണം.

Tags : Deadly Speeds on the Roads Nattuvishesham DistrictNews

Recent News

Corehub Up