മാവൂര്‍ റോഡില്‍ തങ്ങള്‍സ് ജ്വല്ലറി മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മാവൂര്‍ റോഡില്‍ തങ്ങള്‍സ് ജ്വല്ലറി മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ മികച്ച ആഭരണ ഡിസൈനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തികച്ചും ഇന്‍ക്ലൂസീവായ ഷോറൂമാണ് മാവൂര്‍ റോഡില്‍ സജ്ജമാക്കിയിരിക്കുന്നത്.സ്വന്തമായി ആഭരണ നിര്‍മാണശാലകള്‍ ഉള്ളതിനാല്‍ കുറഞ്ഞ പണിക്കൂലിയില്‍ ആഭരണങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നെന്നത് തങ്ങള്‍സിന്റെ സവിശേഷതയാണെന്ന് ഉടമകള്‍ അറിയിച്ചു.
കോഴിക്കോട് ഉള്പ്പെടെകേരളത്തില് ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവും കമ്പനിക്കുണ്ട്. ഇതിന്റെ ഭാഗമായി അഞ്ഞൂറിലധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുന്ന വലിയ ആഭരണ നിര്‍മ്മാണ ഫാക്ടറി മലപ്പുറം ഇങ്ങല് എന്ന സ്ഥലത്ത് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ഓമശേരിയില്‍ എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സാസഹായത്തിനായി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ചടങ്ങില്‍ മേയര്‍ ഒ. സദാശിവന്, എംപി.എം.കെ. രാഘവന്,എംഎല്‍എമാരായ പി.കെ.ഫിറോസ്, ഫാത്തിമ തഹ്ലിയ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.