x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്കി​ന് മു​ന്നി​ല്‍ യു​വാ​വി​ന് നേ​രേ ആ​ക്ര​മ​ണം; 10 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്ന​താ​യി പ​രാ​തി


Published: November 17, 2026 05:39 AM IST | Updated: November 17, 2026 05:39 AM IST

നി​ല​മ്പൂ​ര്‍: ബാ​ങ്കി​ല്‍ നി​ന്ന് പ​ണ​വു​മാ​യി ഇ​റ​ങ്ങി​യ യു​വാ​വി​ന്‍റെ കൈ​യി​ല്‍ നി​ന്നും നാ​ലം​ഗ സം​ഘം 10 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്നു. അ​മ​ര​മ്പ​ലം കി​ഴ​ക്കേ​പാ​ല​മ​ഠ​ത്തി​ല്‍ കു​മ്മാ​ളി വീ​ട്ടി​ല്‍ ഫി​റോ​സി​ന്‍റെ (36) കൈ​യി​ല്‍ നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. നി​ല​വി​ല്‍ വാ​ണി​യ​മ്പ​ലം അ​ഞ്ച​ച്ച വി​ടി​യി​ലാ​ണ് ഇ​ദ്ദേ​ഹം താ​മ​സം.
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ നി​ല​മ്പൂ​ര്‍ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ച്ച 9,95,000 രൂ​പ​യു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ബാ​ങ്കി​ന് മു​ന്നി​ല്‍ വ​ച്ച് ഫി​റോ​സി​നെ ആ​ക്ര​മി​ച്ചാ​ണ് നാ​ലം​ഗ സം​ഘം പ​ണം ക​വ​ര്‍​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ​യും പ​ണം പി​ടി​ച്ചു​പ​റി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​ര്‍ ചേ​ര്‍​ന്ന് ഉ​പ​ദ്ര​വി​ച്ച് പ​ണം ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ഫി​റോ​സ് പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​മ്പൂ​ര്‍ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
പൊ​ലി​സ് പ​ണം ന​ഷ്ട​മാ​യ യു​വാ​വി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ബാ​ങ്കി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ല് പ്ര​തി​ക​ളു​ടെ പേ​രി​ല്‍ നി​ല​മ്പൂ​ര്‍ പൊ​ലി​സ് ബി​എ​ന്‍​എ​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : 10 lakh rupees. Nttuvishesham Districtnews

Recent News

Corehub Up