x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​മ​ങ്ങാ​ട്ട് ആ​വേ​ശ​മാ​യി ആ​ന​യൂ​ട്ടും ഗ​ജ​പൂ​ജ​യും


Published: November 17, 2026 05:37 AM IST | Updated: November 17, 2026 05:37 AM IST

ആ​ന​മ​ങ്ങാ​ട് ശ്രീ ​കു​ന്നി​ന്മേ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ആ​ന​യൂ​ട്ട്.

ആ​ന​മ​ങ്ങാ​ട്: ശ്രീ ​കു​ന്നി​ന്മേ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ തി​രു​വോ​ണ ഗ​ണ​പ​തി​നാ​ളി​ല്‍ ന​ട​ത്തി​വ​രാ​റു​ള്ള ആ​യി​ര​ത്തെ​ട്ട് നാ​ളി​കേ​രം കൊ​ണ്ടു​ള്ള അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഗ​ജ​പൂ​ജ​യും ആ​ന​യൂ​ട്ടും ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു.
ക്ഷേ​ത്രം ത​ന്ത്രി ഇ. ​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, മു​ന്‍ ഗു​രു​വാ​യൂ​ര്‍ മേ​ല്‍​ശാ​ന്തി ടി. ​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, ടി. ​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. എം. ​ഹ​രി​ഗോ​വി​ന്ദ​ന്‍റെ അ​ഷ്ട​പ​ദി​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്.പെ​രി​ന്ത​ല്‍​മ​ണ്ണ എം​എ​ല്‍​എ ന​ജീ​ബ് കാ​ന്ത​പു​രം, ബ്ലോ​ക്ക് മെ​മ്പ​ര്‍ സ​ഫ്വാ​ന, വാ​ര്‍​ഡ് മെ​മ്പ​ര്‍ യു. ​കോ​ക്കാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ത്യ​ക്ഷ ഗ​ണ​പ​തി പൂ​ജ​യി​ല്‍ ഗ​ജ​വീ​ര​ന്‍ ഒ​ല്ലൂ​ക്ക​ര ജ​യ​റാം പ​ങ്കെ​ടു​ത്തു.ഇ​ത്തി​ത്താ​നം വി​ഷ്ണു നാ​രാ​യ​ണ​ന്‍, ആ​മ്പാ​ടി ബാ​ല​ന്‍, ലി​ബ​ര്‍​ട്ടി ഉ​ണ്ണി​ക്കു​ട്ട​ന്‍, ഒ​ള​യം​പാ​ടി ഭ​ദ്ര​ന്‍, ഉ​ണ്ണി​പ്പ​ള്ളി ഗ​ണേ​ശ​ന്‍, പ​ന​യ​ന്നാ​ര്‍​ക്കാ​വ് കാ​ളി​ദാ​സ​ന്‍, കു​ള​മാ​ക്കി​ല്‍ ഗ​ണേ​ശ​ന്‍, ബ്രാ​ഹ്‌​മ​ണി​വീ​ട്ടി​ല്‍ ഗോ​വി​ന്ദ​ന്‍​കു​ട്ടി, കീ​ഴൂ​ട്ട് ശ്രീ​ക​ണ്ഠ​ന്‍, ഒ​ല്ലൂ​ക്ക​ര ജ​യ​റാം, ചാ​മ​പ്പു​ഴ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ണി​ശേ​രി രാ​ജേ​ന്ദ്ര​ന്‍, ശ​ങ്ക​ര​ത്തി​പ​റ​മ്പി​ല്‍ വി​നാ​യ​ക​ന്‍, വ​യ​ലൂ​ര്‍ പ​ര​മേ​ശ്വ​ര​ന്‍, കു​ള​ക്കാ​ട​ന്‍ ശി​വ​പ്ര​സാ​ദ്, പാ​ല​ക്ക​ല്‍ ശ്രീ​മു​രു​ക​ന്‍ എ​ന്നീ ആ​ന​ക​ളാ​ണ് ആ​ന​യൂ​ട്ടി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Tags : Gajapooja create Nttuvishesham Districtnews

Recent News

Corehub Up