ആനമങ്ങാട്: ശ്രീ കുന്നിന്മേല് ഭഗവതി ക്ഷേത്രത്തിലെ തിരുവോണ ഗണപതിനാളില് നടത്തിവരാറുള്ള ആയിരത്തെട്ട് നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.
ക്ഷേത്രം തന്ത്രി ഇ. നാരായണന് നമ്പൂതിരി, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി ടി. നാരായണന് നമ്പൂതിരി, ടി. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. എം. ഹരിഗോവിന്ദന്റെ അഷ്ടപദിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം, ബ്ലോക്ക് മെമ്പര്‍ സഫ്വാന, വാര്‍ഡ് മെമ്പര്‍ യു. കോക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രത്യക്ഷ ഗണപതി പൂജയില്‍ ഗജവീരന് ഒല്ലൂക്കര ജയറാം പങ്കെടുത്തു.ഇത്തിത്താനം വിഷ്ണു നാരായണന്, ആമ്പാടി ബാലന്, ലിബര്‍ട്ടി ഉണ്ണിക്കുട്ടന്, ഒളയംപാടി ഭദ്രന്, ഉണ്ണിപ്പള്ളി ഗണേശന്, പനയന്നാര്‍ക്കാവ് കാളിദാസന്, കുളമാക്കില്‍ ഗണേശന്, ബ്രാഹ്മണിവീട്ടില് ഗോവിന്ദന്‍കുട്ടി, കീഴൂട്ട് ശ്രീകണ്ഠന്, ഒല്ലൂക്കര ജയറാം, ചാമപ്പുഴ ഉണ്ണികൃഷ്ണന്, മണിശേരി രാജേന്ദ്രന്, ശങ്കരത്തിപറമ്പില് വിനായകന്, വയലൂര് പരമേശ്വരന്, കുളക്കാടന്‍ ശിവപ്രസാദ്, പാലക്കല്‍ ശ്രീമുരുകന് എന്നീ ആനകളാണ് ആനയൂട്ടില്‍ പങ്കെടുത്തത്.