മന്ത്രി റോജി എം. ജോണില്‍ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.
എടക്കര: പൊതുവിദ്യാഭ്യാസ വകുപ്പും കെ ഡിസ്കും സംയുക്തമായി സംഘടിപ്പിക്കുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ശാസ്ത്രപഥം സീസണ് എട്ടില്‍ സംസ്ഥാന വിജയികളായി പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
സ്കൂള്‍ കോര്‍ഡിനേറ്റര്‍ പി. സൂരജ് ബെസ്റ്റ് ഫെസിലിറ്റേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രപഥം സീസണ് എട്ടില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശയസമര്‍പ്പണം നടത്തിയ സ്കൂളും പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്.
വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍സിപ്പല്‍ എം. സുമ, പി. സൂരജ് എന്നിവര്‍ മന്ത്രി റോജി എം. ജോണില്‍ നിന്ന് ഏറ്റുവാങ്ങി.
Tags : Vivekananda Higher Secondary Nttuvishesham Districtnews