x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക്കെ​ണി​യാ​യി കു​റ്റി​പ്പു​റം-​തൃശൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ സെ​മി​ഹ​മ്പു​ക​ളും കു​ഴി​ക​ളും

വെബ് ഡെസ്ക്
Published: November 17, 2026 05:38 AM IST | Updated: November 17, 2026 05:38 AM IST

വ​ള​യം​കു​ള​ത്തെ സെ​മി ഹ​മ്പി​ന് സ​മീ​പ​ത്തെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ള്‍

ച​ങ്ങ​രം​കു​ളം: കു​റ്റി​പ്പു​റം-​തൃ​ശൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ലെ സെ​മി ഹ​മ്പു​ക​ളും സ​മീ​പ​ത്തെ കു​ഴി​ക​ളും വാ​ഹ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ന​ടു​വൊ​ടി​ക്കു​ന്നു.
രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഹ​മ്പു​ക​ളും കു​ഴി​ക​ളും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​തെ ദി​നം​പ്ര​തി വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ചി​യ്യാ​നൂ​ര്‍ പാ​ട​ത്തും വ​ള​യം​കു​ള​ത്തും സ്ഥി​തി ചെ​യ്യു​ന്ന ഹ​മ്പു​ക​ളാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് കെ​ണി​യാ​വു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ പാ​ത​ക​ളി​ലൊ​ന്നാ​യ തൃ​ശൂ​ര്‍-​കു​റ്റി​പ്പു​റം റോ​ഡി​ലാ​ണ് ഈ ​ദു​രി​തം.

ദീ​ര്‍​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് ഇ​വി​ടെ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളോ തെ​രു​വു​വി​ള​ക്കു​ക​ളോ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന കാ​ര​ണം. റോ​ഡി​ന്‍റെ ഗ​തി തി​രി​ച്ച​റി​യാ​ന്‍ റി​ഫ്‌​ല​ക്ട​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പാ​ത​യോ​ര​ങ്ങ​ളി​ലെ പൊ​ന്ത​ക്കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ച്ച് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്താ​ല്‍ ഒ​രു പ​രി​ധി​വ​രെ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ട്ട് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​ല​ത​വ​ണ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.
ശ​ബ​രി​മ​ല സീ​സ​ണ്‍ കൂ​ടി എ​ത്തു​ന്ന​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​ക്കു​ക​യാ​ണ്. പാ​ത​യോ​ര​ത്തെ മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യു​ക​യും കു​ഴി​ക​ള​ട​ച്ച് റി​ഫ്‌​ല​ക്ട​റു​ക​ളും വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ച് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : dangerous trap. Nttuvishesham Districtnews

Recent News

Corehub Up