x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷാ​ക​വ​ച​മി​ല്ലാ​ത്ത ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: November 17, 2026 05:35 AM IST | Updated: November 17, 2026 05:35 AM IST

കോ​ക്കൂ​ര്‍ സ്‌​കൂ​ള്‍ റോ​ഡി​ലെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍.

ച​ങ്ങ​രം​കു​ളം: മ​തി​യാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ച ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യി പ​രാ​തി. കോ​ക്കൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യാ​ണ് സു​ര​ക്ഷാ​ക​വ​ച​ങ്ങ​ളി​ല്ലാ​ത്ത ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളു​ള്ള​ത്.
ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന പ്ര​ധാ​ന സ്‌​കൂ​ള്‍ റോ​ഡി​ലാ​ണ് കെ​എ​സ്ഇ​ബി​യു​ടെ അ​നാ​സ്ഥ. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളും നാ​ട്ടു​കാ​രും നി​ത്യേ​ന സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​നോ​ട് ചേ​ര്‍​ന്നാ​ണ് ഇ​വ സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​തി​ന് മു​ന്‍​പ് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍​ക്ക് സു​ര​ക്ഷാ​ക​വ​ച​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Pose a Danger Nttuvishesham Districtnews

Recent News

Corehub Up