വിളവെടുത്ത് പാടത്തുവെച്ചുതന്നെ നാസര്‍ മുല്ലപ്പള്ളി വില്‍പ്പന നടത്തുന്നു.
കുറുവ: നാടന്‍ കാര്‍ഷിക വിളകള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന പുതിയ വിപണന പരീക്ഷണവുമായി യുവകര്ഷകന് നാസര്‍ മുല്ലപ്പള്ളി.
കര്‍ഷക അവാര്‍ഡ് ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ ഈ പുതിയ സംരംഭം വന്‍ വിജയമാകുകയാണ്. താന്‍ കൃഷി ചെയ്ത വെണ്ട, ചിരങ്ങ, ചീര, മത്തന്‍, പയര്‍, വെള്ളരി തുടങ്ങിയ കാര്‍ഷിക വിളകള്‍ വിളവെടുത്ത് പാടത്തുവെച്ചുതന്നെ നേരിട്ട് വില്‍പ്പന നടത്തുന്ന രീതിയാണ് എന്‍. മുല്ലപ്പള്ളി തുടരുന്നത്.
ആഴ്ചയില്‍ മൂന്നുദിവസം പഴമള്ളൂര്‍ സിറ്റിയിലെ പാടത്താണ് വിളവെടുപ്പും വില്‍പ്പനയും. മഴക്കാലത്ത് പാടങ്ങളില്‍ വെള്ളം കയറി കപ്പക്കൃഷിയില്‍ നഷ്ടം സംഭവിച്ചതോടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി ആരംഭിച്ചത്. പരമാവധി ജൈവവളങ്ങള്‍ മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
നാട്ടില്‍ നിന്നും പരിസരപ്രദേശങ്ങളായ വറ്റലൂര്‍, കരിഞ്ചാപ്പാടി, പടപ്പറമ്പ്, പാങ്ങ്, മക്കരപ്പറമ്പ്, കാച്ചിനിക്കാട്, കോഡൂര്‍, കുറുവ, ഉമ്മത്തൂര്‍, മീനാര്‍കുഴി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ ആവശ്യക്കാരാണ് വിഷരഹിത പച്ചക്കറികള്‍ വാങ്ങാനായി പാടത്തേക്ക് എത്തുന്നത്.
Tags : the people Nttuvishesham Districtnews