x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ബ​ര്‍ കാ​ര്‍ ത​ട്ടി​യെ​ടു​ത്ത നാലംഗസംഘം പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 17, 2026 05:26 AM IST | Updated: November 17, 2026 05:26 AM IST

തി​രു​വ​ല്ലം: ഊ​ബ​ര്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ഡ്രൈ​വ​റെ ആക്രമിച്ചു പു​റ​ത്തേ​യ്ക്കു വ​ലി​ച്ചി​ട്ട​ശേ​ഷം വാ​ഹ​ന​വു​മാ​യി ക​ട​ന്ന നാ​ലം​ഗ സം​ഘ​ത്തി​ല്‍ മൂ​ന്നു പേ​രെ കോ​വ​ളം പൊ​ലി​സും ഒ​രാ​ളെ വി​ഴി​ഞ്ഞം പൊ​ലി​സും അ​റ​സ്റ്റ് ചെ​യ്തു.
വെ​ള്ളാ​യ​ണി പൂ​ങ്കു​ളം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ച​മ്മ​ന്തി ശ​ര​ത് എ​ന്ന ശ​ര​ത് (33), പാ​ച്ച​ല്ലൂ​ര്‍ പാ​റ​വി​ള ഐ​ര​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ച​ന്തു (30), മു​ട്ട​യ്ക്കാ​ട് ക​ല്ലി​യൂ​ര്‍ വെ​ള​ളി​ക​ണ്ടം വീ​ട്ടി​ല്‍ അ​നീ​ഷ് (31), ക​രു​മം ഇ​ല​ങ്ക​ത്ത​റ സ്വ​ദേ​ശി ഗോ​കു​ല്‍ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് തി​രു​വ​ല്ലം സി​ഐ വി.​എം.​ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.

ശ​ര​ത്തി​നെ മ​ധു​ര​യി​ല്‍ നി​ന്നു​മാ​ണ് വി​ഴി​ഞ്ഞം പൊ​ലി സ് ​പി​ടി​കൂ​ടി​യ​ത്. കാ​ര്‍ ഡ്രൈ​വ​ര്‍ പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷി​നെ (36) മ​ര്‍​ദി​ച്ച് കാ​റി​നു പു​റ​ത്തേ​യ്ക്കു വ​ലി​ച്ചി​റ​ക്കി​യ ശേ​ഷ​മാ​ണു സം​ഘം വാ​ഹ​നം ത​ട്ടി​യെ​ടു​ത്തു ക​ട​ന്ന​ത്. ഡ്രൈ​വ​റു​ടെ മൊ​ബൈ​ല്‍ ഫോ​ണും പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്തു. ചു​ണ്ടി​നും മൂ​ക്കി​നും പ​രി​ക്കേ​റ്റ ര​തീ​ഷ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.
പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത കാ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ഇ​ര​ണി​യ​ലി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കോ​വ​ളം കെ.​എ​സ്. റോ​ഡി​ല്‍ പൂ​ങ്കു​ള​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​റും പ്ര​തി​ക​ളു​മാ​യി നേ​ര​ത്തെ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നു പൊ​ലി സ് ​പ​റ​ഞ്ഞു.

സം​ഭ​വ​ശേ​ഷം ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ പൂ​ങ്കു​ളം ഭാ​ഗ​ത്തെ സി​സി​ടി​വി​യി​ല്‍ നി​ന്നും പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത് പൊ​ലി​സി​നു സ​ഹാ​യ​ക​മാ​യി. വാ​ഹ​ന​ത്തി​ലെ ജി​പി​എ​സ് പ​രി​ശോ​ധി​ച്ച​തോ​ടെ കാ​ര്‍ ത​മി​ഴ്‌​നാ​ടു ഭാ​ഗ​ത്തെ​ത്തി​യ​തു മ​ന​സി​ലാ​യ​തോ​ടെ ത​മി​ഴ്‌​നാ​ട് പൊ​ലി​സി​നു വി​വ​രം കൈ​മാ​റി. തു​ട​ര്‍​ന്നു ത​മി​ഴ്‌​നാ​ട് പൊ​ലി​സ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ കാ​റി​നു​ള​ളി​ല്‍ ആ​രു​മി​ല്ലാ​യി​രു​ന്നു. ഈ ​സ​മ​യം സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍​നി​ന്നും ആ​ഹാ​രം ക​ഴി​ച്ചെ​ത്തി​യ പ്ര​തി​ക​ള്‍ കാ​റി​നു സ​മീ​പ​ത്തു പൊ​ലി​സി​നെ ക​ണ്ട​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ളി​ല്‍ ശ​ര​ത് മ​ധു​ര ഭാ​ഗ​ത്ത് എ​ത്തി​യ​ത​റി​ഞ്ഞു വി​ഴി​ഞ്ഞം പൊ​ലി​സ് അ​വി​ടെ​യെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം സം​ഭ​വം ന​ട​ന്ന​ത് വി​വി​ഞ്ഞം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഒ​രു പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ വി​ഴി​ഞ്ഞെ പോ​ലീ​സ് മ​ധു​ര​യി​ലെ​ത്തി​യ​ത്.
സം​ഭ​വം തി​രു​വ​ല്ലം പൊ​ലി സ് ​സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ പ്ര​തി​ക​ളെ അ​വി​ടെ​യ്ക്ക് കൈ​മാ​റി. പി​ടി​യി​ലാ​യ ശ​ര​ത് കോ​വ​ളം സ്റ്റേ​ഷ​നി​ലെ റൗ​ഡി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ളാ​ണെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : Uber car arrested Nttuvishesham Districtnews

Recent News

Corehub Up