നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. കെ. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു.
വേങ്ങര: കൂരിയാട്ട് ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ദേശീയ സരസ് മേള സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ കോട്ടക്കല്‍ നഗരസഭയില്‍ ചേര്‍ന്ന ഫിനാന്‍സ് കമ്മിറ്റി യോഗത്തില്‍ തീരുമാനം.
മേളയുടെ സാമ്പത്തിക ഇടപാടുകള്‍, വരവുചെലവ് കണക്കുകള്‍, സ്പോണ്‍സര്‍ഷിപ്പ്, ഗിഫ്റ്റ് സ്കീം കൂപ്പണ്‍ വിതരണം, വില്പന ട്രാക്കിങ് എന്നിവയ്ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സംരംഭകരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്, താമസ സൗകര്യങ്ങളുടെ ക്രമീകരണം, സബ് കമ്മിറ്റികളുടെ പ്രവര്‍ത്തന ഏകോപനം എന്നിവയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ നിയന്ത്രിക്കും. ഫിനാന്‍സ് കമ്മിറ്റി യോഗം കോട്ടക്കല്‍ നഗരസഭാ ചെയര്മാന് കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. ബഷീര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഉമ്മു സഹീദ, ഫിനാന്‍സ് കമ്മിറ്റി വര്‍ക്കിങ് കണ്‍വീനര്‍ എം. ഹാസിഫ്, ജോയിന്റ് കണ്‍വീനര്‍ എ. മാരാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഹസ്കര്‍, എസ്. തലക്കല്‍, എഫ്. നമീര്‍, ഫസലുറഹ്മാന്, യു. നാണത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. മേളയില്‍ പങ്കെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ വനിതാ സംരംഭകരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്, സ്റ്റാള്‍ അനുവദിക്കല്‍, താമസ സൗകര്യങ്ങളുടെ ക്രമീകരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഏകോപിപ്പിക്കും.
വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍, ബജറ്റ് നിര്‍ദേശങ്ങള്‍, ചെലവുകള്‍, പ്രവര്‍ത്തന പുരോഗതി എന്നിവ നിരീക്ഷിക്കുന്നതിനും ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തും.
മേളയുടെ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിലൂടെയും സ്പോണ്‍സര്‍ഷിപ്പ്, ഗിഫ്റ്റ് സ്കീം കൂപ്പണ്‍ വിതരണം, സ്റ്റാളുകളിലെ വരുമാനം, ചെലവുകള്‍ എന്നിവ തത്സമയം നിരീക്ഷിക്കുന്നതിലൂടെയും സാമ്പത്തിക സുതാര്യത ഉറപ്പാക്കാനാകും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തനത് ഭക്ഷ്യവിഭവങ്ങളും രുചിവൈവിധ്യങ്ങളും പരിചയപ്പെടുത്തുന്നതിനായി 50 ഫുഡ് കോര്‍ട്ടുകള്‍ മേളയുടെ ഭാഗമായി ഒരുക്കും. ഇതോടൊപ്പം വ്യാപാര സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി പെയ്ഡ് സ്റ്റാളുകളും അനുവദിക്കും.