Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will Be Set Up.

Malappuram

50 ഫു​ഡ് കോ​ര്‍​ട്ടു​ക​ളും പെ​യ്ഡ് സ്റ്റാ​ളു​ക​ളും ഒ​രു​ക്കും

വേ​ങ്ങ​ര: കൂ​രി​യാ​ട്ട് ഡി​സം​ബ​ര്‍ 22 മു​ത​ല്‍ 31 വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ സ​ര​സ് മേ​ള സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ കോ​ട്ട​ക്ക​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ ചേ​ര്‍​ന്ന ഫി​നാ​ന്‍​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.
മേ​ള​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍, വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ള്‍, സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ്, ഗി​ഫ്റ്റ് സ്‌​കീം കൂ​പ്പ​ണ്‍ വി​ത​ര​ണം, വി​ല്‍​പ​ന ട്രാ​ക്കി​ങ് എ​ന്നി​വ​യ്ക്ക് പു​റ​മെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന സം​രം​ഭ​ക​രു​ടെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍, താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണം, സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന ഏ​കോ​പ​നം എ​ന്നി​വ​യും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ നി​യ​ന്ത്രി​ക്കും. ഫി​നാ​ന്‍​സ് ക​മ്മി​റ്റി യോ​ഗം കോ​ട്ട​ക്ക​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​കെ. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കെ. ബ​ഷീ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​മ്മു സ​ഹീ​ദ, ഫി​നാ​ന്‍​സ് ക​മ്മി​റ്റി വ​ര്‍​ക്കി​ങ് ക​ണ്‍​വീ​ന​ര്‍ എം. ​ഹാ​സി​ഫ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ എ. ​മാ​രാ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍​മാ​രാ​യ ഹ​സ്‌​ക​ര്‍, എ​സ്. ത​ല​ക്ക​ല്‍, എ​ഫ്. ന​മീ​ര്‍, ഫ​സ​ലു​റ​ഹ്‌​മാ​ന്‍, യു. ​നാ​ണ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​നി​താ സം​രം​ഭ​ക​രു​ടെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍, സ്റ്റാ​ള്‍ അ​നു​വ​ദി​ക്ക​ല്‍, താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണം, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ഏ​കോ​പി​പ്പി​ക്കും.
വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ബ​ജ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ള്‍, ചെ​ല​വു​ക​ള്‍, പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി എ​ന്നി​വ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
മേ​ള​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഡി​ജി​റ്റ​ലാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ്, ഗി​ഫ്റ്റ് സ്‌​കീം കൂ​പ്പ​ണ്‍ വി​ത​ര​ണം, സ്റ്റാ​ളു​ക​ളി​ലെ വ​രു​മാ​നം, ചെ​ല​വു​ക​ള്‍ എ​ന്നി​വ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ​യും സാ​മ്പ​ത്തി​ക സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നാ​കും.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ത​ന​ത് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും രു​ചി​വൈ​വി​ധ്യ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 50 ഫു​ഡ് കോ​ര്‍​ട്ടു​ക​ള്‍ മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. ഇ​തോ​ടൊ​പ്പം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സം​രം​ഭ​ക​ര്‍​ക്കും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നും വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​മാ​യി പെ​യ്ഡ് സ്റ്റാ​ളു​ക​ളും അ​നു​വ​ദി​ക്കും.

Latest News

Corehub Up