കൊച്ചി: വെള്ളാപ്പള്ളി-പിണറായി കൂട്ടുകെട്ടിനെതിരായ ജനവിധിയാണ് തെരഞ്ഞടുപ്പു ഫലത്തിൽ കാണുന്നതെന്ന് എസ്എൻഡിപി കോ-ഓർഡിനേഷൻ കമ്മിറ്റി നേതാവ് സി.കെ. വിദ്യാസാഗർ. വെള്ളാപ്പള്ളിയെന്ന വേതാളത്തെ ചുമന്നതിന്റെ ഫലമാണു പിണറായി വിജയൻ ഇപ്പോൾ അനുഭവിക്കുന്നത്.
ഓന്തിനെക്കാൾ വേഗത്തിൽ നിറം മാറുന്നയാളാണെന്ന് നടേശൻ വീണ്ടും തെളിയിച്ചെന്നും വിദ്യാസാഗർ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈഴവ സമുദായത്തിന്റെ പ്രതിഷേധം വോട്ടായി മാറി. എൽഡിഎഫിന്റെ പരാജയത്തിൽ ഒരുതുള്ളി കണ്ണീർ പോലും ശ്രീനാരായണീയർ പൊഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.