Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CoastRedwood

ചൂടിനു മുന്നിൽ മുട്ടുകുത്തി വൃക്ഷരാജാക്കന്മാർ; ആയിരമാണ്ടു പിന്നിട്ട റെഡ്‌വുഡുകളുടെ ഭാവി എന്ത്?

ആഗോളതാപനം ഭൂമിയെ വിഴുങ്ങുമോ..? കാലാവസ്ഥാ വ്യതിയാനം മനുഷ്യരെയും മൃഗങ്ങളെയും ജലജീവികളെയും മാത്രമല്ല, ലോകത്തെ വൃക്ഷരാജാക്കന്മാരെയും പിടികൂടിയിരിക്കുകയാണ്. മഹാവൃക്ഷങ്ങൾ മാത്രമല്ല, സസ്യലോകത്തിന്‍റെ ഭാവിതന്നെ എന്തായിത്തീരുമെന്ന ആശങ്കയിലാണു ഗവേഷകർ. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ 'കോ​സ്റ്റ് റെ​ഡ്‌​വു​ഡ്' വൃക്ഷങ്ങൾ അതിജീവനത്തിനായി പൊരുതുന്നുവെന്നാണു പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാണു പഠനത്തിനു പിന്നിൽ. മെ​ൻ​ഡോ​സി​നോ കൗ​ണ്ടി​യി​ലു​ള്ള ഗാ​ർ​സി​യ റി​വ​ർ ഫോ​റ​സ്റ്റ് മേഖലയാണു പഠനത്തിനായി തെരഞ്ഞെടുത്തത്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​മ്പോ​ൾ, റെ​ഡ്‌​വു​ഡ് മ​ര​ങ്ങ​ൾ പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ പ്ര​ക്രി​യ​യു​ടെ വേ​ഗ​ത കു​റ​യ്ക്കു​ന്ന​താ​യാണു ശാസ്ത്രജ്ഞ​രുടെ ക​ണ്ടെ​ത്തൽ. താ​പ​നി​ലയുടെ വർധന ​പു​രാ​ത​ന വൃ​ക്ഷ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നും ആ​രോ​ഗ്യ​ത്തി​നും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നു ഗവേഷകർ പറയുന്നു. അ​മേ​രി​ക്ക​യി​ലെ മ​ധ്യ കാ​ലി​ഫോ​ർ​ണി​യ മു​ത​ൽ ഒ​റി​ഗ​ണിന്‍റെ തെക്കൻ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ ഇ​നം വൃക്ഷങ്ങളാണ് കോ​സ്റ്റ് റെ​ഡ്‌​വു​ഡ്. ഇവിടെ കാണപ്പെടുന്ന വൃക്ഷങ്ങൾക്ക് 1,200 മുതൽ 2,200 വർഷം വരെ പ്രായമുണ്ടെന്നാണു കണക്കാക്കുന്നത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണി​നെ വ​ലി​യ അ​ള​വി​ൽ ശേ​ഖ​രി​ച്ചു നി​ർ​ത്തു​ന്ന 'കാ​ർ​ബ​ൺ സി​ങ്ക്' ആണ് റെ​ഡ്‌​വു​ഡ്.

 

Latest News

Corehub Up