കോതമംഗലം: രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളജും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. കൊച്ചിൻ ഷിപ്പ്യാർഡിന്റെ സഹകരണത്തോടെയുള്ള പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണിത്.
കൊച്ചിൻ ഷിപ്പ്യാർഡിൽ നടന്ന ചടങ്ങിൽ ഷിപ്പ്യാർഡിനെ നെ പ്രതിനിധീകരിച്ച് ബിസിനസ് ഡെവലപ്മെന്റ് ആൻഡ് ഡിസൈൻ വിഭാഗം ചീഫ് ജനറൽ മാനേജർ ദീപു സുരേന്ദ്രനും എംഎ എൻജിനിയറിംഗ് കോളജിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കോളജിലെ അധ്യാപകരുടെയും ഗവേഷകരുടെയും സാങ്കേതിക വൈദഗ്ധ്യവും ഗവേഷണശേഷിയും പ്രയോജനപ്പെടുത്തി ചെലവ് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുക, പ്രവർത്തനക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, ഉൽപാദന-പ്രവർത്തന പ്രക്രിയകൾ മെച്ചപ്പെടുത്തുക, സ്ഥാപനത്തിന്റെ സാങ്കേതിക വൈദഗ്ധ്യം കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായമേഖലയുമായി ബന്ധപ്പെട്ട ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ അധ്യാപകർക്കും
കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ (ഓപ്പറേഷൻസ്) എസ്. ഹരികൃഷ്ണൻ , ഡയറക്ടർ (ടെക്നിക്കൽ) രാജേഷ് ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ (ടെക്നിക്കൽ) എൽദോ ജോൺ, എക്സിക്യൂട്ടീവ് ഡയറക്ടർ (ഷിപ്പ് ബിൽഡിംഗ്)വി.പി. ഷിറാസ് എന്നിവർ പങ്കെടുത്തു. കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. സിനി പോൾ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. അജി ജോയ്, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രഫസർ ഡോ. സാബു കുര്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.