x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡും എം​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 02:04 AM IST | Updated: November 8, 2026 02:04 AM IST

കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് ഡി​സൈ​ൻ വി​ഭാ​ഗം ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പു സു​രേ​ന്ദ്ര​നും കോ​ത​മം​ഗ​ലം എം​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​

കോ​ത​മം​ഗ​ലം: രാ​ജ്യ​ത്തെ പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡും കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും ത​മ്മി​ൽ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു. കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള പ​ഠ​ന-​ഗ​വേ​ഷ​ണ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷി​പ്പ്‌​യാ​ർ​ഡി​നെ നെ ​പ്ര​തി​നി​ധീ​ക​രി​ച്ച് ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് ഡി​സൈ​ൻ വി​ഭാ​ഗം ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പു സു​രേ​ന്ദ്ര​നും എം​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് മാ​ത്യു ജോ​സും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.

കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​വും ഗ​വേ​ഷ​ണ​ശേ​ഷി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ക, പ്ര​വ​ർ​ത്ത​ന​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ഉ​ൽ​പാ​ദ​ന-​പ്ര​വ​ർ​ത്ത​ന പ്ര​ക്രി​യ​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, സ്ഥാ​പ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ്യ​വ​സാ​യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ-​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്കും

കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ​സ്) എ​സ്. ഹ​രി​കൃ​ഷ്ണ​ൻ , ഡ​യ​റ​ക്ട​ർ (ടെ​ക്നി​ക്ക​ൽ) രാ​ജേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (ടെ​ക്നി​ക്ക​ൽ) എ​ൽ​ദോ ജോ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (ഷി​പ്പ് ബി​ൽ​ഡിം​ഗ്)​വി.​പി. ഷി​റാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി​നി പോ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ജി ജോ​യ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​സാ​ബു കു​ര്യ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Cochin Shipyard nattuvishesham district news deepika news Cochin Shipyard and MA Engineering

Recent News

Corehub Up