Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CochroachJanataParty

കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ക്കു​മാ​റി; രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി 'പാ​റ്റ​ക​ൾ'

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്നു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​ജെ​പി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യാ ഗേ​റ്റി​ൽ നി​ന്നാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മാ​കു​ക.

തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും പോ​ലീ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും യു​വാ​ക്ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​ജെ​പി വ്യ​ക്ത​മാ​ക്കി.

സി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സ​മ​രം വീ​ണ്ടും ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും പാ​ർ​ട്ടി അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് സി​ജെ​പി​യു​ടെ ആ​രോ​പ​ണം. വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ക​രം സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പാ​ർ​ട്ടി പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 18ന് ​രാ​ജ്യ​ത്താ​ക​മാ​നം വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റു​ക​ളു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

Latest News

Corehub Up