Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coconutoil

Family Health

വെ​ളി​ച്ചെ​ണ്ണ​യെ അ​ടു​ത്ത​റി​യാം - ഭാഗം 1

മ​ല​യാ​ളി​യു​ടെ നി​ത്യ​ജീ​വി​ത​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണ് വെ​ളി​ച്ചെ​ണ്ണ. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ൽ പോ​യാ​ലും വെ​ളി​ച്ചെ​ണ്ണ തേ​ച്ചു​ള്ള കു​ളി​യും വെ​ളി​ച്ചെ​ണ്ണ ചേ​ർ​ത്ത ക​റി​ക​ളും മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​ത്വം കൈ​വി​ടാ​ത്ത ശീ​ല​ങ്ങ​ളി​ൽ ചി​ല​താ​ണ്.
ന​മു​ക്ക് ഇ​ത്ര​യേ​റെ പ്രി​യ​പ്പെ​ട്ട വെ​ളി​ച്ച​ണ്ണ​യെ ഇ​ന്ന് പ​ല​വി​ധ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കി അ​ക​റ്റി നി​ർ​ത്തി​യി​രി​ക്കു​ന്നു. ശ​രി​ക്കും വെ​ളി​ച്ചെ​ണ്ണ​യ്ക്കു വി​ല്ല​ൻ പ​രി​വേ​ഷ​മു​ണ്ടോ? ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല പാ​ര​മ്പ​ര്യ​മു​ള്ള കേ​ര​ള​ത്തി​ന്‍റെ പ​ഴ​യ ത​ല​മു​റ എ​ന്തു​കൊ​ണ്ട് വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​ക​ത്തി​ന് മു​ൻ​തൂ​ക്കം കൊ​ടു​ത്തു? അ​ന്ന് വെ​ളി​ച്ചെ​ണ്ണ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി വ​രു​ത്തി​യി​ല്ലേ? വെ​ളി​ച്ചെ​ണ്ണ​യു​ടെ സ​വി​ശേ​ഷ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച്...

കൊ​ഴു​പ്പ്

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ ത​രം​തി​രി​ക്കു​മ്പോ​ൾ കൊ​ഴു​പ്പ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വെ​ളി​ച്ചെ​ണ്ണ. ആ​ഹാ​ര​ത്തി​ന്‍റെ പോ​ഷ​ക​മൂ​ല്യ​വും രു​ചി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് എ​ണ്ണ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
വി​വി​ധ ത​രം ഭ​ക്ഷ്യ എ​ണ്ണ​ക​ൾ ഇ​ന്നു വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. ഓ​രോ ത​രം എ​ണ്ണ​യും രു​ചി​യി​ലും ഗു​ണ​മേ​ന്മ​യി​ലും പോ​ഷ​ക​മൂ​ല്യ​ത്തി​ലും വി​ല​യി​ലും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​യെ ര​ണ്ടു രീ​തി​യി​ൽ ത​രം തി​രി​ക്കാം.

* പൂ​രി​ത എ​ണ്ണ​ക​ൾ (മൃ​ഗ​ങ്ങ​ളു​ടെ കൊ​ഴു​പ്പി​ൽ നി​ന്നു​ള്ള​വ)
* അ​പൂ​രി​ത എ​ണ്ണ​ക​ൾ (സ​സ്യ എ​ണ്ണ​ക​ൾ)

അ​പൂ​രി​ത എ​ണ്ണ​ക​ൾ ത​ന്നെ അ​വ​യു​ടെ ഘ​ട​നാ​പ​ര​മാ​യ വ്യ​ത്യാ​സം കൊ​ണ്ട് പോ​ളി അ​ൺ​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​ക​ൾ (poly unsaturated fatty acids - PUFA)എ​ന്നും മോ​ണോ അ​ൺ​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​ക​ൾ(Mono unsaturated fatty acids - MUFA)എ​ന്നും ര​ണ്ടു​ത​ര​ത്തി​ൽ.

PUFA - സൂ​ര്യ​കാ​ന്തി എ​ണ്ണ, സോ​യ എ​ണ്ണ, എ​ള്ളെ​ണ്ണ.

MUFA - ഒ​ലി​വ് ഓ​യി​ൽ, ആ​ൽ​മ​ണ്ട് ഓ​യി​ൽ.

വെ​ളി​ച്ചെ​ണ്ണ എം​സി​റ്റി

എ​ന്നാ​ൽ, അ​പൂ​രി​ത​എ​ണ്ണ​യി​ൽ ഉ​ൾ​പ്പെ​ട്ട വെ​ളി​ച്ചെ​ണ്ണ അ​വ​യു​ടെ ഘ​ട​ന​യി​ലെ പ്ര​ത്യേ​ക​ത​ക​ൾ കൊ​ണ്ട് 60 ശ​ത​മാ​നം പൂ​രി​ത​വും 40 ശ​ത​മാ​നം അ​പൂ​രി​ത​വും ആ​യി മീ​ഡി​യം ചെ​യി​ൻ ട്രൈ​ഗ്ലി​സ​റൈ​ഡ്സ് (എം​സി​റ്റി) എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു.

 

വി​വ​ര​ങ്ങ​ൾ - അ​നു മാ​ത്യു, ഡ​യ​റ്റീ​ഷ​ൻ, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം 

Latest News

Corehub Up