Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coincidence

യാദൃച്ഛികം

ദീ​​​​പാ​​​​ങ്കു​​​​ര​​​​നെ​​​​യും സു​​​​മി​​​​ത്ര​​​​യെ​​​​യും വ​​​​ള​​​​രെ യാ​​​​ദൃ​​​​ച്ഛി​​​​ക​​​​മാ​​​​യി​​​​ട്ടാ​​​​ണ് ഞാ​​​​ന്‍ ക​​​​ണ്ടു​​​​മു​​​​ട്ടു​​​​ന്ന​​​​ത്. ആ ​​​​ക​​​​ണ്ടു​​​​മു​​​​ട്ട​​​​ല്‍ ഏ​​​​റെ സൗ​​​​മ്യ​​​​മാ​​​​ധു​​​​ര്യ​​​​മാ​​​​ര്‍​ന്നൊ​​​​രു ഓ​​​​ര്‍​മ​​​​യാ​​​​ണ്. അ​​​​തി​​​​നെ ഞാ​​​​ന്‍ കൃ​​​​പാ​​​​വ​​​​രം എ​​​​ന്നു​​​​ത​​​​ന്നെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്നു. ഞാ​​​​നൊ​​​​രു ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ല്‍ നി​​​​ല്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ത​​​​ല​​​​ക്കാ​​​​വേ​​​​രി​​​​യു​​​​ടെ ഒ​​​​ര​​​​റ്റ​​​​ത്ത്. പൂ​​​​ര്‍​ണ​​​​പ്ര​​​​കൃ​​​​തി​​​​യു​​​​ടെ ഒ​​​​രാ​​​​ര​​​​വം എ​​​​നി​​​​ക്കു ചു​​​​റ്റു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പൊ​​​​ടു​​​​ന്ന​​​​നെ മ​​​​ഴ പെ​​​​യ്തു. ഞാ​​​​ന്‍ നി​​​​ന്ന ഒ​​​​റ്റ​​​​മ​​​​ര​​​​ച്ചു​​​​വ​​​​ട്ടി​​​​ലേ​​​​ക്ക് ജി​​​​ജ്ഞാ​​​​സ​​​​ക​​​​ള്‍കൊ​​​​ണ്ട് മ​​​​ഷി​​​​ക്ക​​​​ണ്ണെ​​​​ഴു​​​​തി​​​​യ ഒ​​​​രു​​​​വ​​​​ള്‍ ഓ​​​​ടി​​​​വ​​​​ന്നു. അ​​​​വ​​​​ളു​​​​ടെ ഉ​​​​ട​​​​ല്‍ ഏ​​​​റെ ന​​​​ന​​​​ഞ്ഞി​​​​രു​​​​ന്നു.

മൂ​​​​ക്കി​​​​ന്‍റെ തു​​​​മ്പി​​​​ലൂ​​​​ടെ ഒ​​​​രു മ​​​​ഴ​​​​ത്തു​​​​ള്ളി ചു​​​​ണ്ടി​​​​ല്‍ ത​​​​ട​​​​ഞ്ഞ് ക​​​​ഴു​​​​ത്തോ​​​​ളം ഒ​​​​ഴു​​​​കി​​​​മ​​​​റ​​​​യു​​​​ന്ന​​​​ത് ഞാ​​​​ന്‍ ശ​​​​രി​​​​ക്കും ക​​​​ണ്ടു. അ​​​​പ്പോ​​​​ള്‍ ഞാ​​​​ന്‍ ചെ​​​​റു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. മ​​​​ന്മ​​​​ഥാ​​​​സ്ത്ര​​​​മേ​​​​റ്റു പി​​​​ട​​​​യാ​​​​ന്‍ പാ​​​​ക​​​​ത്തി​​​​ല്‍ ഒ​​​​രു ഹൃ​​​​ദ​​​​യം എ​​​​നി​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​ക്ഷേ, അ​​​​വ​​​​ളി​​​​ല്‍ ഞാ​​​​നൊ​​​​രു അ​​​​നി​​​​യ​​​​ത്തി​​​​ക്കു​​​​ട്ടി​​​​യെ ക​​​​ണ്ടു. തോ​​​​രാ​​​​മ​​​​ഴ​​​​യ​​​​ത്തോ​​​​ടി​​​​വ​​​​ന്ന് എ​​​​ന്ന​​​​രി​​​​കി​​​​ല്‍ നി​​​​ന്ന അ​​​​വ​​​​ളോ​​​​ടെ​​​​നി​​​​ക്ക് വാ​​​​ത്സ​​​​ല്യം തോ​​​​ന്നി. ഞാ​​​​നും അ​​​​വ​​​​ളും ഒ​​​​രേ ഗ​​​​ര്‍​ഭ​​​​പാ​​​​ത്ര​​​​ത്തി​​​​ന്നി​​​​രു​​​​ളി​​​​ല്‍ കി​​​​ട​​​​ന്ന​​​​ത​​​​ല്ലേ എ​​​​ന്നു തോ​​​​ന്നി. ഇ​​​​ടി​​​​മി​​​​ന്ന​​​​ല്‍​പ്പേ​​​​ടി​​​​യാ​​​​ല്‍ അ​​​​വ​​​​ള്‍ ക​​​​ണ്ണ​​​​ട​​​​ച്ചു​​​​നി​​​​ന്ന​​​​പ്പോ​​​​ള്‍ അ​​​​വ​​​​ളു​​​​ടെ നെ​​​​റു​​​​ക​​​​യി​​​​ലൊ​​​​ന്നു തൊ​​​​ട​​​​ണ​​​​മെ​​​​ന്നു തോ​​​​ന്നി. എ​​​​ല്ലാ തോ​​​​ന്ന​​​​ലും മ​​​​ന്ദ്ര​​​​സ്ഥാ​​​​യി​​​​യി​​​​ല്‍ ഉ​​​​ള്ളി​​​​ലേ​​​​ക്ക് പ​​​​ട​​​​ര്‍​ന്നു​​​​ക​​​​യ​​​​റു​​​​ന്ന ഭ്രാ​​​​ന്ത​​​​ല്ലേ? അ​​​​റി​​​​യി​​​​ല്ല.

അ​​​​വ​​​​ളെ​​​​ന്നോ​​​​ടൊ​​​​ന്നും പ​​​​റ​​​​ഞ്ഞി​​​​ല്ല. ഒ​​​​ന്നു ചി​​​​രി​​​​ക്കു​​​​ക​​​​പോ​​​​ലും ചെ​​​​യ്തി​​​​ല്ല. പ​​​​ക്ഷേ, തീ​​​​ത്തു​​​​മ്പു​​​​പോ​​​​ലൊ​​​​രു​​​​ള്ളം അ​​​​വ​​​​ളി​​​​ല്‍ വെ​​​​ന്തു​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​താ​​​​യി എ​​​​നി​​​​ക്കു തോ​​​​ന്നി. അ​​​​വ​​​​ളു​​​​ടെ കൂ​​​​ട്ടു​​​​കാ​​​​ര്‍ മ​​​​റ്റു വൃ​​​​ക്ഷ​​​​ച്ചോ​​​​ടു​​​​ക​​​​ളി​​​​ല്‍ അ​​​​ഭ​​​​യം തേ​​​​ടി​​​​യ​​​​താ​​​​യി ഞാ​​​​ന്‍ ക​​​​ണ്ടു. അ​​​​വ​​​​രി​​​​ല്‍നി​​​​ന്ന​​​​ക​​​​ന്ന് അ​​​​വ​​​​ള്‍ മാ​​​​ത്ര​​​​മെ​​​​ന്തേ എ​​​​ന്‍റെ അ​​​​രി​​​​കി​​​​ലേ​​​​ക്ക് ഓ​​​​ടി​​​​വ​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​ന്നും എ​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ല. ഈ ​​​​ചോ​​​​ദ്യം എ​​​​ന്നോ​​​​ടു​​​​ത​​​​ന്നെ ഞാ​​​​ൻ പ​​​​ല​​​​ത​​​​വ​​​​ണ ചോ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഒ​​​​രു​​​​ത്ത​​​​ര​​​​വും ഇ​​​​തു​​​​വ​​​​രെ കി​​​​ട്ടി​​​​യി​​​​ല്ല. സാ​​​​ന്ദ്ര​​​​ധ​​​​ന്യ​​​​മാ​​​​യൊ​​​​രു നി​​​​മി​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. അ​​​​വ​​​​ളു​​​​ടെ ശ​​​​രി​​​​ക്കു​​​​ള്ള പേ​​​​ര് എ​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ല. പ​​​​ക്ഷേ, അ​​​​വ​​​​ളെ ഞാ​​​​ന​​​​ന്നേ സു​​​​മി​​​​ത്ര എ​​​​ന്നു വി​​​​ളി​​​​ച്ചു. മ​​​​ഴ തോ​​​​ര്‍​ന്ന് മാ​​​​നം തെ​​​​ളി​​​​ഞ്ഞ​​​​പ്പോ​​​​ള്‍ അ​​​​വ​​​​ള്‍ പോ​​​​യി. പ​​​​ക്ഷേ, മ​​​​ഴ ന​​​​ന​​​​ഞ്ഞ് ഏ​​​​റെ​​​​ക്കാ​​​​ലം അ​​​​വ​​​​ളെ​​​​ന്‍റെ ഉ​​​​ള്ളി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്‍റെ സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​വ​​​​ള്‍ പാ​​​​ദ​​​​സ​​​​ര​​​​മ​​​​ണി​​​​ഞ്ഞ് ന​​​​ട​​​​ന്നു. ദാ​​​​വ​​​​ണി​​​​യു​​​​ടു​​​​ത്തു. ച​​​​ന്ദ്ര​​​​കാ​​​​ന്ത​​​​മാ​​​​ല​​​​യ​​​​ണി​​​​ഞ്ഞു.

ദീ​​​​പാ​​​​ങ്കു​​​​ര​​​​നെ കാ​​​​ണു​​​​ന്ന​​​​ത് പി​​​​ന്നെ​​​​യും നാ​​​​ളു​​​​ക​​​​ള്‍ ക​​​​ഴി​​​​ഞ്ഞാ​​​​ണ്. കൊ​​​​ല്ല​​​​ത്തു ന​​​​ട​​​​ന്ന യു​​​​വ​​​​ജ​​​​നോ​​​​ത്സ​​​​വ വേ​​​​ദി​​​​യി​​​​ല്‍​വ​​​​ച്ച്. കാ​​​​വ്യ​​​​പാ​​​​രാ​​​​യ​​​​ണ മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്നു. മെ​​​​ലി​​​​ഞ്ഞുനീ​​​​ണ്ട് ചോ​​​​ദ്യ​​​​ചി​​​​ഹ്നം​​​​പോ​​​​ലൊ​​​​രു ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര​​​​ന്‍ ക​​​​വി​​​​ത ചൊ​​​​ല്ലാ​​​​ന്‍ വ​​​​ന്നു. എ​​​​ന്‍.എ​​​​ന്‍. ക​​​​ക്കാ​​​​ടി​​​​ന്‍റെ ‘ന​​​​ന്ദി, തി​​​​രു​​​​വോ​​​​ണ​​​​മേ ന​​​​ന്ദി’യാ​​​​ണ് ചൊ​​​​ല്ലി​​​​യ​​​​ത്. അ​​​​വ​​​​ന്‍ പാ​​​​ടി​​​​നി​​​​ര്‍​ത്തി​​​​യ വ​​​​രി​​​​ക​​​​ള്‍ ഇ​​​​പ്പോ​​​​ഴും കേ​​​​ള്‍​വി​​​​യി​​​​ല്‍ ചി​​​​ത​​​​റു​​​​ന്നു. ‘ഒ​​​​രു തു​​​​ള്ളി വെ​​​​ണ്മ​​​​യാ​​​​യ്, നി​​​​ന്‍ വെ​​​​ളി​​​​ച്ച​​​​ക്ക​​​​ട​​​​ലി​​​​ല്‍ ഞാ​​​​ന​​​​ലി​​​​യാം.’ ചെ​​​​റി​​​​യൊ​​​​രു വെ​​​​ളി​​​​ച്ചം പി​​​​ട​​​​ഞ്ഞു​​​​കെ​​​​ടു​​​​ന്ന​​​​തു​​​​പോ​​​​ലെ അ​​​​വ​​​​ന്‍ ക​​​​വി​​​​ത ചൊ​​​​ല്ലി വേ​​​​ദി​​​​യി​​​​ല്‍നി​​​​ന്നി​​​​റ​​​​ങ്ങി​​​​പ്പോ​​​​യി.

ആ​​​​ള്‍​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍​നി​​​​ന്ന് ഞാ​​​​നി​​​​റ​​​​ങ്ങി അ​​​​വ​​​​ന്‍റെ പി​​​​ന്നാ​​​​ലെ ചെ​​​​ന്നു. മ​​​​ണ്ണി​​​​ല്‍​നി​​​​ന്നൂ​​​​ര്‍​ന്ന് പു​​​​റ​​​​ത്തേ​​​​ക്കു​​​​ന്തി​​​​യ നി​​​​റ​​​​യെ വേ​​​​രു​​​​ക​​​​ളു​​​​ള്ള ഒ​​​​രു മ​​​​ര​​​​ച്ചു​​​​വ​​​​ട്ടി​​​​ല്‍ അ​​​​വ​​​​ന്‍ ചെ​​​​ന്നി​​​​രു​​​​ന്നു. “ചൊ​​​​ല്ല​​​​ല്‍ ന​​​​ന്നാ​​​​യി. അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ള്‍” -ഞാ​​​​ന്‍ പ​​​​റ​​​​ഞ്ഞു. അ​​​​വ​​​​നെ​​​​ന്നെ നി​​​​സം​​​​ഗ​​​​ത​​​​യോ​​​​ടെ നോ​​​​ക്കി. പെ​​​​രു​​​​വ​​​​ഴി​​​​യി​​​​ല്‍, കു​​​​ഴ​​​​ങ്ങി​​​​നി​​​​ല്‍​ക്കു​​​​ന്ന പ​​​​ഥി​​​​ക​​​​ന്‍റെ അ​​​​തേ മു​​​​ഖം. “ക്ഷ​​​​മി​​​​ക്ക​​​​ണം, എ​​​​നി​​​​ക്ക് ചി​​​​രി​​​​ക്കാ​​​​ന​​​​റി​​​​യി​​​​ല്ല” -അ​​​​വ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

എ​​​​നി​​​​ക്ക​​​​തു​​​​ കേ​​​​ട്ട​​​​പ്പോ​​​​ള്‍ ചി​​​​രി​​​​യാ​​​​ണു വ​​​​ന്ന​​​​ത്. ചി​​​​രി​​​​ക്കാ​​​​ന​​​​റി​​​​യാ​​​​ത്ത ഒ​​​​രാ​​​​ളെ ഞാ​​​​നാ​​​​ദ്യ​​​​മാ​​​​യി കാ​​​​ണു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. “അ​​​​തു മ​​​​റ​​​​ന്നു​​​​പോ​​​​യ​​​​തോ, ജ​​​​ന്മ​​​​പ്ര​​​​കൃ​​​​തി​​​​യോ?” -ഞാ​​​​ന്‍ ചോ​​​​ദി​​​​ച്ചു. “മ​​​​റ​​​​ന്നു​​​​പോ​​​​യ​​​​ത്” -അ​​​​വ​​​​ന്‍ പ​​​​റ​​​​ഞ്ഞു. പി​​​​ന്നെ​​​​ന്തൊ​​​​ക്കെ​​​​യോ അ​​​​വ​​​​ന്‍ പ​​​​റ​​​​യാ​​​​തെ പ​​​​റ​​​​ഞ്ഞു. പ​​​​റ​​​​ഞ്ഞ​​​​തി​​​​ലെ​​​​ല്ലാം ക​​​​ന​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. നീ​​​​ര്‍​ക്കു​​​​മി​​​​ള​​​​പോ​​​​ല്‍ മി​​​​നു​​​​മി​​​​നു​​​​പ്പാ​​​​ര്‍​ന്ന വാ​​​​ക്കു​​​​ക​​​​ള്‍. പു​​​​തു​​​​വെ​​​​ള്ളം​​​​പോ​​​​ലെ പ​​​​ശ​​​​പ്പു​​​​ള്ള ഓ​​​​ര്‍​മ​​​​ക​​​​ള്‍. “ഒ​​​​രി​​​​ടി​​​​മി​​​​ന്ന​​​​ലി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് എ​​​​ന്‍റെ​​​​യീ ത​​​​പ​​​​സ്” എ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് അ​​​​വ​​​​ന്‍ ന​​​​ട​​​​ന്നു​​​​പോ​​​​യി. ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ള്‍ വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞ് പി​​​​ണ​​​​ങ്ങി​​​​പ്പോ​​​​കു​​​​ന്ന ഒ​​​​രു കു​​​​ട്ടി​​​​യെ​​​​യാ​​​​ണ് എ​​​​നി​​​​ക്ക​​​​പ്പോ​​​​ള്‍ ഓ​​​​ര്‍​മ​​​​ വ​​​​ന്ന​​​​ത്. അ​​​​വ​​​​നെ ഞാ​​​​ന്‍ ദീ​​​​പാ​​​​ങ്കു​​​​ര​​​​ന്‍ എ​​​​ന്നു വി​​​​ളി​​​​ച്ചു. ഞാ​​​​നു​​​​ള്ളി​​​​ല്‍ തൊ​​​​ട്ടു വി​​​​ളി​​​​ക്കു​​​​മ്പോഴെ​​​​ല്ലാം അ​​​​വ​​​​നെ​​​​ന്നെ കാ​​​​രു​​​​ണ്യ​​​​ത്തോ​​​​ടെ നോ​​​​ക്കാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ആ ​​​​നോ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​വ​​​​നും ഞാ​​​​നും ഒ​​​​രു​​​​പോ​​​​ലെ പൂ​​​​ത്തു​​​​ല​​​​ഞ്ഞി​​​​രു​​​​ന്നു.

സു​​​​മി​​​​ത്ര​​​​യെ​​​​യും ദീ​​​​പാ​​​​ങ്കു​​​​ര​​​​നെ​​​​യും ഒ​​​​ന്നി​​​​ച്ച് ഒ​​​​രു​​​​വ​​​​ഴി​​​​യേ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നൊ​​​​രു മോ​​​​ഹം എ​​​​ന്നി​​​​ൽ ക​​​​ല​​​​ശ​​​​ലാ​​​​യി. അ​​​​തൊ​​​​രു എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന്‍റെ അ​​​​ന്ത​​​​ർ​​​​ദാ​​​​ഹംകൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നാ​​​​യി വേ​​​​ന​​​​ലി​​​​നു കു​​​​റു​​​​കെ ഞാ​​​​നൊ​​​​രു പാ​​​​ലം പ​​​​ണി​​​​തു കാ​​​​ത്തി​​​​രു​​​​ന്നു. കാ​​​​വു തീ​​​​ണ്ടി​​​​യ​​​​വ​​​​രും മ​​​​ദ​​​​പ്പാ​​​​ടു​​​​ള്ള​​​​വ​​​​രും സം​​​​ഭ്ര​​​​മ​​​​ജ്വാ​​​​ല​​​​ക​​​​ള്‍ പു​​​​റ​​​​ത്തു​​​​ കാ​​​​ണി​​​​ക്കാ​​​​തെ അ​​​​തി​​​​ലൂ​​​​ടെ ത​​​​ല​​​​ങ്ങും​​​​ വി​​​​ല​​​​ങ്ങും ന​​​​ട​​​​ന്നു. എ​​​​ന്നി​​​​ട്ടും ഞാ​​​​ന്‍ കാ​​​​ത്തി​​​​രു​​​​ന്ന ര​​​​ണ്ടു​​​​പേ​​​​ര്‍ അ​​​​തി​​​​ലൂ​​​​ടെ ന​​​​ട​​​​ന്നി​​​​ല്ല. പൊ​​​​ള്ളി​​​​യ​​​​ട​​​​ര്‍​ന്ന ഒ​​​​രു​​​​ച്ച​​​​നേ​​​​ര​​​​ത്ത് ഞാ​​​​നെ​​​​ഴു​​​​താ​​​​ന്‍ തു​​​​ട​​​​ങ്ങി. വ​​​​ല്ലാ​​​​ത്ത ക​​​​യ്പ് എ​​​​നി​​​​ക്ക​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. എ​​​​ങ്കി​​​​ലും ഞാ​​​​നെ​​​​ഴു​​​​തി. ചി​​​​റ​​​​കു​​​​വെ​​​​ന്ത് താ​​​​ഴ്ന്നു​​​​പ​​​​റ​​​​ന്ന ഒ​​​​രു പ​​​​ക്ഷി​​​​യു​​​​ടെ മ​​​​ന​​​​സോ​​​​ടെ. എ​​​​ഴു​​​​തി​​​​ത്തീ​​​​ര്‍​ന്ന​​​​പ്പോ​​​​ള്‍ ആ​​​​രോ ഉ​​​​ള്ളി​​​​ലി​​​​രു​​​​ന്നു പ​​​​റ​​​​ഞ്ഞു, “എ​​​​ന്തോ മ​​​​ണ​​​​ക്കു​​​​ന്നു.​ പാ​​​​തി വെ​​​​ന്ത മ​​​​ണം.”

അ​​​​തെ​​​​ന്‍റെ ഹൃ​​​​ദ​​​​യം​​​​ത​​​​ന്നെ​​​​യെ​​​​ന്ന് വി​​​​ളി​​​​ച്ചു​​​​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നെ​​​​ന്നും അ​​​​ടു​​​​ക്കു​​​​വാ​​​​നാ​​​​കാ​​​​തെ എ​​​​ന്നാ​​​​ല്‍, അ​​​​ക​​​​ലാ​​​​നാ​​​​കാ​​​​ത്ത അ​​​​നാ​​​​ദ്യ​​​​ന്ത ദുഃ​​​​ഖ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു ഞാ​​​​ന്‍ പ​​​​ക​​​​ര്‍​ത്തി​​​​വ​​​​ച്ച​​​​ത്. അ​​​​തി​​​​ലൊ​​​​രി​​​​ടി​​​​മി​​​​ന്ന​​​​ലു​​​​ണ്ട്. ഒ​​​​രു മ​​​​ഴ​​​​യു​​​​ടെ ഊ​​​​ന്നി​​​​പ്പെ​​​​യ്ത്തു​​​​ണ്ട്. ഒ​​​​രു കാ​​​​ഞ്ഞി​​​​ര​​​​ച്ചോ​​​​ടു​​​​ണ്ട്. കൊ​​​​ഴു​​​​ത്ത ച​​​​വ​​​​ര്‍​പ്പു​​​​ണ്ട്. എ​​​​ല്ലാ​​​​മു​​​​ണ്ട്. എ​​​​ഴു​​​​തി​​​​യ​​​​ത​​​​ത്ര​​​​യും മ​​​​ട​​​​ക്കി ബാ​​​​ഗി​​​​ല്‍​ വ​​​​ച്ച് ഞാ​​​​നി​​​​റ​​​​ങ്ങി. വ​​​​ല്ലാ​​​​ത്ത വി​​​​ങ്ങ​​​​ല്‍. അ​​​​തെ​​​​ന്‍റെ മാ​​​​ത്ര​​​​മ​​​​ല്ല എ​​​​ന്ന് കാ​​​​രു​​​​ണ്യ​​​​ത്തോ​​​​ടെ ഞാ​​​​നോ​​​​ര്‍​ത്തു. ര​​​​ണ്ടാ​​​​ത്മാ​​​​ക്ക​​​​ള്‍ വാ​​​​ക്കു​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ തീ​​​​പി​​​​ടി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ട്. പാ​​​​തി​​​​യോ​​​​ളം പ​​​​തി​​​​രാ​​​​യി​​​​പ്പോ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ധി​​​​വ്യാ​​​​ധി​​​​ക​​​​ളു​​​​ണ്ട്. നി​​​​മ​​​​ജ്ജ​​​​നം ചെ​​​​യ്യാ​​​​നാ​​​​കാ​​​​ത്ത മ​​​​ണ്‍​കു​​​​ട​​​​ങ്ങ​​​​ള്‍ ഉ​​​​റ​​​​ഞ്ഞി​​​​രി​​​​പ്പു​​​​ണ്ട്.

എ​​​​ന്തി​​​​നാ​​​​ണ് ഞാ​​​​ന​​​​വ​​​​രെ സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​ത്? അ​​​​വ​​​​ര്‍​ക്കു കാ​​​​ണാ​​​​ന്‍ മാ​​​​ത്ര​​​​മാ​​​​യി ചെ​​​​റി​​​​യൊ​​​​രാ​​​​കാ​​​​ശം ഒ​​​​രു​​​​ക്കി​​​​യ​​​​ത്? അ​​​​വ​​​​രു​​​​ടെ പ്ര​​​​ണ​​​​യ​​​​ത്തെ അ​​​​ള​​​​ന്നെ​​​​ടു​​​​ക്കാ​​​​ന്‍ തു​​​​നി​​​​ഞ്ഞ​​​​ത്? അ​​​​വ​​​​രു​​​​ടെ കാ​​​​മ​​​​മോ​​​​ഹി​​​​ത​​​​ങ്ങ​​​​ളെ കു​​​​ളി​​​​ര്‍​ത്ത നീ​​​​രു​​​​റ​​​​വ​​​​യാ​​​​ല്‍ സ്‌​​​​നാ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്? ഇ​​​​രു​​​​വ​​​​രെ​​​​യും മ​​​​ടി​​​​യി​​​​ല്‍ കി​​​​ട​​​​ത്തി താ​​​​ലോ​​​​ലി​​​​ച്ച​​​​ത്? ഒ​​​​ന്നും എ​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ല. ഒ​​​​ന്നു​​​​മാ​​​​ത്രം ഞാ​​​​ന്‍ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു​​​​ണ്ട്. അ​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ച് എ​​​​ഴു​​​​തി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ എ​​​​നി​​​​ക്ക് മോ​​​​ക്ഷം കി​​​​ട്ടു​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന്. അ​​​​തി​​​​നെ​​​​നി​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ല​​​​യെ​​​​ന്ന് സ​​​​ങ്ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ല​​​​ന്തി​​​​വ​​​​ല​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​മ്പോ​​​​ള്‍ തോ​​​​ന്നു​​​​ന്നു. സു​​​​മി​​​​ത്ര​​​​യും ദീ​​​​പാ​​​​ങ്കു​​​​ര​​​​നും എ​​​​നി​​​​ക്കു​​​​ മു​​​​ന്നേ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണി​​​​പ്പോ​​​​ള്‍. അ​​​​വ​​​​ര്‍ പ​​​​ട്ടാ​​​​മ്പി​​​​യി​​​​ല്‍​നി​​​​ന്നു മം​​​​ഗ​​​​ലാ​​​​പു​​​​ര​​​​ത്തേ​​​​ക്ക് വ​​​​ണ്ടി ക​​​​യ​​​​റു​​​​ന്ന​​​​ത് ഞാ​​​​ന്‍ കാ​​​​ണു​​​​ന്നു​​​​ണ്ട്. പ​​​​ട്ടാ​​​​മ്പി​​​​യി​​​​ല്‍​നി​​​​ന്ന് കൊ​​​​ല്ല​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​മ്പോ​​​​ള്‍ ഞാ​​​​നോ​​​​ര്‍​ത്ത​​​​ത്, സ​​​​ങ്ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ മ​​​​ണ്‍​ചി​​​​റ പൊ​​​​ട്ടി​​​​പ്പോ​​​​കു​​​​മോ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു. എ​​​​ല്ലാം നാം ​​​​നോ​​​​ക്കി​​​​നി​​​​ല്‍​ക്കേ ഒ​​​​ലി​​​​ച്ചു​​​​പോ​​​​കു​​​​മെ​​​​ന്ന് കാ​​​​ല​​​​ത്തി​​​​ന്‍റെ പെ​​​​രു​​​​ത്ത ക​​​​ന്മ​​​​തി​​​​ല്‍ പൊ​​​​ളി​​​​ഞ്ഞു​​​​വീ​​​​ഴു​​​​മ്പോ​​​​ള്‍ ഞാ​​​​ന​​​​റി​​​​യു​​​​ന്നു.

Latest News

Corehub Up