Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colleague

സ്മി​ത് മച്ചാർ ഞ​ങ്ങ​ളെ ധൈ​ര്യം പ​ഠി​പ്പി​ച്ചു: സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ

മും​​​​ബൈ: ഫ്ലൈ ​​​​ദു​​​​ബാ​​​​യ് വി​​​​മാ​​​​ന​​​​ത്തി​​​​ലെ കോ​​​​ക്ക്പി​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സ്വ​​​​ന്തം ജീ​​​​വ​​​​ൻ തൃ​​​​ണ​​​​വ​​​​ത്ഗ​​​​ണി​​​​ച്ച് 180 പേ​​​​രു​​​​ടെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ പൈ​​​​ല​​​​റ്റ് ക്യാ​​​​പ്റ്റ​​​​ൻ സ്മി​​​​ത് മ​​​​ച്ചാ​​​​റി​​​​നെ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ളോ​​​​ടെ സ്മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും വ്യോ​​​​മ​​​​യാ​​​​ന മേ​​​​ഖ​​​​ല​​​​യും.

സ്മി​​​​ത്തി​​​​ന്‍റെ നി​​​​ശ്ച​​​​യ​​​​ദാ​​​​ർ​​​​ഢ്യ​​​​വും അ​​​​ച്ച​​​​ട​​​​ക്ക​​​​വു​​​​മാ​​​​ണ് വ​​​​ൻ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് സ്പൈ​​​​സ് ജെ​​​​റ്റി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന എ​​​​യ​​​​ർ ഇ​​​​ന്ത്യ പൈ​​​​ല​​​​റ്റ് ക്യാ​​​​പ്റ്റ​​​​ൻ ധ​​​​ര​​​​വ് ഗോ​​​​സാ​​​​ലി​​​​യ പ​​​​റ​​​​ഞ്ഞു.

ഇ​​​​രു​​​​പ​​​​താം വ​​​​യ​​​​സി​​​​ൽ മും​​​​ബൈ ഘാ​​​​ട്കോ​​​​പ്പ​​​​റി​​​​ൽ അ​​​​യ​​​​ൽ​​​​ക്കാ​​​​രാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്താ​​​​ണ് ഇ​​​​രു​​​​വ​​​​രും ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡി​​​​ൽ പൈ​​​​ല​​​​റ്റ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു പോ​​​​യ​​​​ത്. പി​​​​ന്നീ​​​​ട് സ്പൈ​​​​സ് ജെ​​​​റ്റി​​​​ൽ ബോ​​​​യിം​​​​ഗ് 737 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ന്നി​​​​ച്ചു പ​​​​റ​​​​ത്തി. 2022ലാ​​​​ണ് സ്മി​​​​ത് ഫ്ലൈ ​​​​ദു​​​​ബാ​​​​യി​​​​ലേ​​​​ക്കു മാ​​​​റി​​​​യ​​​​ത്.

ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച പൈ​​​​ല​​​​റ്റു​​​​മാ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​നം സ്മി​​​​ത്തി​​​​ന് മി​​​​ക​​​​ച്ച അ​​​​ച്ച​​​​ട​​​​ക്ക​​​​വും ശ്ര​​​​ദ്ധ​​​​യും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ഗോ​​​​സാ​​​​ലി​​​​യ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. അ​​​​ടി​​​​യ​​​​ന്ത​​​​ര ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ പൈ​​​​ല​​​​റ്റു​​​​മാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ‘ചെ​​​​യ​​​​ർ ഫ്ലൈ​​​​യിം​​​​ഗ്’പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ത്ത​​​​രം സ​​​​ങ്കീ​​​​ർ​​​​ണ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കും.

വി​​​​മാ​​​​ന​​​​ത്തി​​​​ൽ എ​​​​ൻ​​​​ജി​​​​ൻ ത​​​​ക​​​​രാ​​​​റോ തീ​​​​പി​​​​ടി​​​​ത്ത​​​​മോ ഉ​​​​ണ്ടാ​​​​യാ​​​​ൽ പാ​​​​ലി​​​​ക്കേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ കോ​​​​ക്പി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ മ​​​​റ്റൊ​​​​രാ​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ചു കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​മ്പോ​​​​ൾ ഒ​​​​രു ഗൈ​​​​ഡ് ബു​​​​ക്കും മു​​​​ന്നി​​​​ലു​​​​ണ്ടാ​​​​കി​​​​ല്ല. അ​​​​വി​​​​ടെ​​​​യാ​​​​ണ് അ​​​​സാ​​​​മാ​​​​ന്യ ധൈ​​​​ര്യ​​​​ത്തി​​​​ന്‍റെ പ​​​​ങ്കെ​​​​ന്നും അ​​​​ടി​​​​യ​​​​ന്ത​​​​ര ഘ​​​​ട്ട​​​​ത്തി​​​​ൽ എ​​​​ങ്ങ​​​​നെ പെ​​​​രു​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് സ്മി​​​​ത് ത​​​​ങ്ങ​​​​ളെ​​​​യെ​​​​ല്ലാം പ​​​​ഠി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നും ഗോ​​​​സാ​​​​ലി​​​​യ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up