മലപ്പുറം: തൊഴിൽ അവസരങ്ങൾ സാധാരണക്കാർക്കും ലഭ്യമാകുന്ന രീതിയിൽ പുനക്രമീകരിക്കപ്പെടേണ്ടതുണ്ടെന്ന് കളക്ടർ ഡോ. വിനയ് ഗോയൽ.
അത്താണിക്കൽ എംഐസി കോളജിൽ ഓഗസ്റ്റ് 22ന് സംഘടിപ്പിക്കുന്ന തൊഴിൽ മേള "ടാലൻഷ്യ’ യുടെ ലോഗോ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.
എംഐസി കോംപ്ലക്സ് ജനറൽ സെക്രട്ടറി സി. മുഹമ്മദ് നെടുങ്ങോട്ടിൽ, എ.ഒ. ഷഫീഖ്, പ്രിൻസിപ്പൽ പി. അബ്ദുൾ റഷീദ്, സൂപ്രണ്ട് അബ്ദുൾ റഫീഖ്, അക്കാഡമിക് കോ ഓർഡിനേറ്റർ ഫൈസൽ ശബാബ്, കെ.എൻ. ഷാനവാസ്, സി. മുസ്തഫ, അധ്യാപകരായ സി. മുനീബ്, അഫ്താബ്, വിദ്യാർഥികളായ പി.പി. മുഹമ്മദ് അമീൻ, പി. റിൻഷാദ്, നൂർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.