Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collectorate Entrance

Wayanad

ഇ​എ​സ്എ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി

ക​ൽ​പ്പ​റ്റ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി. ഇ​എ​സ്എ ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്ന് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക, വ​ന​ത്തി​ന​ക​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ മാ​ത്രം പ​രി​സ്ഥി​തി ലോ​ല​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ക, ഇ​എ​സ്എ അ​ന്തി​മ വി​ജ്ഞാ​പ​നം ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ​നി​ന്നു​ള്ള എം​പി​യും മ​ന്ത്രി​യും എം​എ​ൽ​എ​മാ​രും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​ട​പെ​ടു​ക, ജ​ന​പ്ര​തി​നി​ധി​ക​ൾ മ​നു​ഷ്യ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള ക​ർ​ഷ​ക​ർ ഇ​എ​സ്എ​യു​ടെ പേ​രി​ൽ വീ​ടു​ക​ളും കൃ​ഷി​ഭൂ​മി​ക​ളും വ​ന്യ​ജീ​വി​ക​ൾ​ക്ക് അ​ടി​യ​റ​വ​ച്ച് ഇ​റ​ങ്ങി​പ്പോ​രാ​ൻ ത​യാ​റ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന പ​രി​ധി​യി​ലു​ള്ള ജ​നം ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണം. ത​ങ്ങ​ളു​ടെ വീ​ടും കൃ​ഷി ഭൂ​മി​യും ഇ​എ​സ്എ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് പ​രാ​തി​ക​ൾ അ​യ​യ്ക്ക​ണം.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ ഗ്രാ​മ​സ​ഭ​ക​ൾ ചേ​ർ​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഇ​എ​സ്എ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന പ്ര​മേ​യം പാ​സാ​ക്കി കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭ്യ​മാ​ക്ക​ണം. വ​യ​നാ​ട് എം​പി എ​ത്ര​യും വേ​ഗം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക കേ​ന്ദ്ര മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക അ​നൂ​കൂ​ല നി​ല​പാ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​ൻ ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യും എം​എ​ൽ​എ​മാ​രും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ കോ​ർ​പ​റേ​റ്റ് ഭീ​മ​ൻ​മാ​രി​ൽ​നി​ന്ന് കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ദ്ധ​തി പ്ര​കാ​രം കൈ​പ്പ​റ്റി​യ തു​ക തി​രി​കേ ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​രും പ​രി​സ്ഥി​തി സ്ം​ഘ​ട​ന​ക​ളും ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത നി​റ​വേ​റ്റ​ണ​മെ​ന്നും ജോ​ണ്‍​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു പു​ലി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു പു​ഞ്ച​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജി ഇ​ര​ട്ട​മു​ണ്ട​യ്ക്ക​ൽ, ജോ​ണ്‍​സ​ണ്‍ കു​റ്റി​ക്കാ​ട്ടി​ൽ, മോ​ളി മാ​മൂ​ട്ടി​ൽ, വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ, ഷി​ന്‍റൊ ജോ​സ്, ഷി​ബി​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഷി​ജു കാ​രു​ണ്യ​മാ​താ, ചാ​ൾ​സ് വ​ട​ശേ​രി, ബെ​ന്നി ത​രി​യോ​ട്, മാ​ത്യു ചോ​ന്പാ​ല, ജോ​സ് ചു​ണ്ടാ​ട്ട്, ബീ​ന സ​ണ്ണി മൂ​ല​ക്ക​ര, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ട്ര​ഷ​റ​ർ സ​ജി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up