Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colors

ഇനി കളർഫൂൾ ആകും...; ടൂറിസ്റ്റ് ബസുകൾക്ക് നിറം മാറാം

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നൽകി.

ട്രാൻസ്‌പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ, ഐജി പി. പ്രകാശ്, സർക്കാർ നോമിനി കെ. സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിച്ചത്.

2022-ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം കർശനമാക്കിയത്. എന്നാൽ ഈ നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകൾ പരാതിപ്പെട്ടിരുന്നു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങൾക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. ആയിരക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിച്ചു. ഈ സാഹചര്യത്തിൽ ഉടമകളുടെ നിവേദനങ്ങൾ പരിഗണിച്ചാണ് നിറംമാറ്റം പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ വിജ്ഞാപനമിറക്കിയത്.

Latest News

Corehub Up