Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ComingSoon

ഉ​മ്മ​ൻ ചാ​ണ്ടി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി വൈ​കാ​തെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​പ്ര​​​തീ​​​ക്ഷി​​​ത ചി​​​കി​​​ത്സാ ചെ​​​ല​​​വു​​​ക​​​ൾ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത സൃ​​​ഷ്ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടുവ​​​രു​​​ന്ന ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി സം​​​സ്ഥാ​​​ന​​​ത്തു വൈ​​​കാ​​​തെ ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്നു. 100 ദി​​​ന ക​​​ർ​​​മപ​​​ദ്ധ​​​തി​​​യി​​​ൽ പെ​​​ടു​​​ത്തി യു​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​നം വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യം.

മു​​​ഴു​​​വ​​​ൻ കു​​​ടും​​​ബ​​​ങ്ങ​​​ളേ​​​യും 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യും നി​​​ശ്ചി​​​ത വ​​​രു​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രി​​​ൽ നി​​​ന്ന് പ്ര​​​ത്യേ​​​ക നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കി​​​യു​​​മാ​​​കും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക.

സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെയും ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളെയും കൂ​​​ടാ​​​തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെയും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. ഇ​​​തു സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​ഠി​​​ച്ചു വ​​​രു​​​ന്നു.

കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത ഫ​​​ണ്ടി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി പ​​​ദ്ധ​​​തി, കാ​​​രു​​​ണ്യ ലോ​​​ട്ട​​​റി​​​യു​​​ടെ ഫ​​​ണ്ടി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മാ​​​ര​​​ക രോ​​​ഗ​​​ങ്ങ​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് സ്കീം, 18 ​​​വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന കോ​​​ക്ലി​​​യ​​​ർ ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യാ​​​യ ശ്രു​​​തി​​​ത​​​രം​​​ഗം, ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള ഹൃ​​​ദ്യം തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ല​​​യി​​​പ്പി​​​ക്കും.

കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ൽ (കാ​​​സ്പ്) അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് ചി​​​കി​​​ത്സാ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ല​​​ഭി​​​ക്കു​​​ക. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ 42 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ളും വി​​​വി​​​ധ ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളി​​​ലെ അം​​​ഗ​​​ങ്ങ​​​ളും അ​​​ട​​​ക്കം 64 ല​​​ക്ഷം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ആ​​​യു​​​ഷ്മാ​​​ൻ ഭാ​​​ര​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ഇ​​​വി​​​ടെ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

ലോ​​​ട്ട​​​റി വ​​​കു​​​പ്പി​​​ന്‍റെ കാ​​​രു​​​ണ്യ ലോ​​​ട്ട​​​റി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​നം മാ​​​ത്രം ന​​​ട​​​പ്പാ​​​ക്കു​​​ന്ന മാ​​​ര​​​ക രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യും ഇ​​​തി​​​ൽ ല​​​യി​​​പ്പി​​​ക്കും. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നും മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നു​​​മാ​​​യി കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന വാ​​​ദ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

Latest News

Corehub Up