Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committee Hosts

Palakkad

മ​ന്ത്രി​ക്കും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്കും സ്വീ​ക​ര​ണ​മൊ​രു​ക്കി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ മ​ന്ത്രി​ക്കും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്കും സ്വീ​ക​ര​ണ​മൊ​രു​ക്കി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി. മ​ന്ത്രി കെ.​എ. തു​ള​സി, എം​എ​ൽ​എ​മാ​രാ​യ സു​മേ​ഷ് അ​ച്യു​ത​ൻ, ര​മ്യ ഹ​രി​ദാ​സ് എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.
ടോ​പ് ഇ​ൻ ടൗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ഐ​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ ജ​ന​ങ്ങ​ൾ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് വ​ച്ചു​പു​ല​ർ​ത്തു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​യി​ൽ വാ​ഗ്ദാ​നം ചെ​യ്ത എ​ല്ലാ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച ധ​വ​ള​പ​ത്രം ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തും കെ​ടു​കാ​ര്യ​സ്ഥ​ത​യും വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും കൊ​ടു​ക്കു​ന്നി​ൽ സു​രേ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ഒ​റ്റ​ത്ത​വ​ണ​യാ​ക്കാ​നാ​ണ് ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തു​ന്ന​ത്. ഏ​തു തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും എ​പ്പോ​ഴും ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട​തെ​ല്ലാം ചോ​ദി​ച്ചു​വാ​ങ്ങാ​ൻ സ​ർ​ക്കാ​രും എം​പി​മാ​രും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ന്ത്രി കെ.​എ. തു​ള​സി, എം​എ​ൽ​എ​മാ​രാ​യ സു​മേ​ഷ് അ​ച്യു​ത​ൻ, ര​മ്യ ഹ​രി​ദാ​സ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. രാ​ജേ​ഷ്, പി. ​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, ഡി​സി​സി സെ​ക്ര​ട്ട​റി പി.​എ​ൻ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up