Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CommuteGoals

Kouthukam

ട്രാ​ഫി​ക്കി​ൽ പെ​ടി​ല്ല, പെ​ട്രോ​ളും വേ​ണ്ട! പാ​രാ​മോ​ട്ട​റി​ൽ ജോ​ലി​ക്ക് പോ​യി സോ​ഷ്യ​ൽ മീ​ഡി​യ​യെ ഞെ​ട്ടി​ച്ച് യു​വാ​വ്

കൊ​ള​റാ​ഡോ​യി​ൽ നി​ന്നു​ള്ള ഇ​രു​പ​ത്തെ​ട്ടു​കാ​ര​നാ​യ ജേ​ക്ക​ബ് ഹ​ട്സ്ല​ർ ദി​വ​സേ​ന​യു​ള്ള ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ണ്ടെ​ത്തി​യ വി​ചി​ത്ര​മാ​യ യാ​ത്രാ​മാ​ർ​ഗ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​റാ​യ അ​ദ്ദേ​ഹം റോ​ഡി​ലൂ​ടെ വ​ണ്ടി ഓ​ടി​ച്ചു പോ​കു​ന്ന​തി​ന് പ​ക​രം ആ​കാ​ശ​ത്തു​കൂ​ടി 'പാ​രാ​മോ​ട്ട​റി​ലാ​ണ്' ജോ​ലി​ക്ക് പോ​കു​ന്ന​ത്. സ്വ​ന്തം വീ​ടി​ന് മു​ന്നി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തു​നി​ന്നും പാ​രാ​മോ​ട്ട​ർ വി​രി​പ്പും പ്രൊ​പ്പ​ല്ല​ർ ബാ​ക്ക്പാ​ക്കും ഘ​ടി​പ്പി​ച്ച് ആ​കാ​ശ​ത്തേ​ക്ക് ഉ​യ​രു​ന്ന ജേ​ക്ക​ബ്, വെ​റും 20 മി​നി​റ്റി​നു​ള്ളി​ൽ ത​ന്‍റെ ജോ​ലി​സ്ഥ​ല​മാ​യ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്നു.

എ​യ​ർ​പോ​ർ​ട്ട് പ​രി​ധി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ൻ​പ് എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ട​വ​റു​മാ​യി കൃ​ത്യ​മാ​യ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്കാ​റു​ണ്ട്. പാ​ര​ജെ​റ്റ് മാ​വെ​റി​ക് മോ​ട്ടോ​റും ഓ​സോ​ൺ സി​റോ​ക്കോ 3 വി​ങ്ങും ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ആ​കാ​ശ​യാ​ത്ര.

കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കു​ണ്ടാ​യി​രു​ന്ന ആ​കാ​ശ​ത്തോ​ടു​ള്ള ക​മ്പ​വും, പി​ന്നീ​ട് ഒ​രു യൂ​ട്യൂ​ബ​ർ പാ​രാ​മോ​ട്ട​റി​ൽ പ​റ​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​ത് ക​ണ്ട​തു​മാ​ണ് ത​ന്നെ ഈ ​സാ​ഹ​സി​ക യാ​ത്ര​യ്ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് താ​ഴെ നി​ര​വ​ധി പേ​രാ​ണ് ര​സ​ക​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വ് കാ​ര​ണം നാ​ളെ എ​ല്ലാ​വ​രും ഈ ​വ​ഴി ത​ന്നെ സ്വീ​ക​രി​ക്കു​മെ​ന്നും, ജോ​ലി​ക്ക് വൈ​കി​യാ​ൽ ആ​കാ​ശ​ത്ത് പ​ക്ഷി​ക​ൾ ത​ട​സ​മാ​യി നി​ന്നു എ​ന്ന് കാ​ര​ണം പ​റ​യേ​ണ്ടി വ​രു​മെ​ന്നും തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ത​മാ​ശ​ക​ളും ആ​ളു​ക​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. റ​ൺ​വേ​യു​ടെ ആ​വ​ശ്യ​മി​ല്ലാ​തെ, ട്രാ​ഫി​ക് കു​രു​ക്കു​ക​ളി​ല്ലാ​തെ ആ​കാ​ശ​ത്തി​ലൂ​ടെ​യു​ള്ള ഈ ​യാ​ത്ര ക​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ക​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം.

Latest News

Corehub Up