ചവറ : ഫാ. ജോര്‍ജ് ഹെസസ് സ്മാരക സോണ്‍-എ സാഹിത്യ മത്സരങ്ങള്‍ തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്‍ഡ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു.
എഎസ്ഐഎസ്സി കേരള റീജന്‍ പ്രസിഡന്റും ഇന്‍ഫന്റ് ജീസസ് സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. സില്‍വി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു.
കോട്ടയം പള്ളിക്കൂടം സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബിന്ദു നായര്‍, ഇന്‍ഫന്റ് ജീസസ് സ്കൂള്‍ ജൂണിയര്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോണാ ജോയി, വൈസ് പ്രിന്‍സിപ്പല്‍ ബിനു റാണി എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫന്റ് ജീസസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്റണി സ്വാഗതവും ആല്വിന് ഫെലിക്സ് നന്ദിയും പറഞ്ഞു.സോണ്‍-എയില്‍ ഉള്‍പ്പെടുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഐസിഎസ്ഇ/ഐഎസ്സി സ്കൂളുകളില്‍ നിന്നായി 150-ല്‍പരം വിദ്യാര്‍ഥികള്‍ സാഹിത്യ മത്സരങ്ങളില്‍ പങ്കെടുത്തു.