Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaint Filed With DGP

Alappuzha

വാ​ഹ​ന​മി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം: ഡി​ജി​പി​ക്ക് പ​രാ​തി നൽകി

അ​മ്പ​ല​പ്പു​ഴ: വാ​ഹ​ന​മി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​ന്‍റെ മൊ​ഴി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി. ത​ക​ഴി കു​ന്നു​മ്മ ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ശോ​ഭ​ന​യു​ടെ മ​ക​ൻ ര​തീ​ഷി​നെ​യാ​ണ് വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

മാ​ർ​ച്ച് 23ന് ​അ​മ്പ​ല​പ്പു​ഴ-തി​രു​വ​ല്ല റോ​ഡി​ൽ ത​ക​ഴി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ന​ട​ന്നു വ​ന്ന ര​തീ​ഷി​നെ മു​ൻവൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് പ​തി​നൊ​ന്നോ​ളം പേ​ർ ത​ട​ഞ്ഞുവ​ച്ച് മ​ർ​ദി​ക്കു​ക​യും താ​ഴെ വീ​ണ ര​തീ​ഷി​ന്‍റെ ദേ​ഹ​ത്ത് KL 05 K 8816 എ​ന്ന ന​മ്പ​രി​ലു​ള്ള ജീ​പ്പ് ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ര​തീ​ഷി​നെ നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ഇ​ട​തുകാ​ലി​ന്‍റെ ഇ​ടു​പ്പു ഭാ​ഗ​ത്തെ അ​സ്ഥി​യും വാ​രി​യെ​ല്ലു​ക​ളും പൊ​ട്ടി​യ ര​തീ​ഷ് പി​ന്നീ​ട് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി അ​മ്പ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വി​ടെവ​ച്ച് മാ​താ​വ് ശോ​ഭ​ന​യു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തിയി​രു​ന്നു.​എ​ന്നാ​ൽ ഡി​സ് ചാ​ർ​ജാ​യി വീ​ട്ടി​ലെ​ത്തി ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ത​ന്‍റെ മൊ​ഴി പോ​ലീ​സ് രേഖപ്പെടുത്തി യില്ലെന്ന് ര​തീ​ഷ് പ​റ​യു​ന്നു.​

കൊ​ല​പാ​ത​കശ്ര​മ​മാ​യി​ട്ടും വാ​ഹ​നാ​പ​ക​ട​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​അ​പ​ക​ട ദി​വ​സം സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച പോ​ലീ​സ് ത​ക​ഴി സ്വ​ദേ​ശി ഗ​ണ​പ​തി, അ​പ്പു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​ന്നു ത​ന്നെ വി​ട്ട​യ​ച്ചു. ശ​ര​ത് ശി​വാ​ന​ന്ദ​ൻ, അ​രു​ൺ, അ​ക്ഷ​യ്, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് അ​ഞ്ചു പേ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ളെ​ന്ന് ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.​കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് എ​ല്ലാ തെ​ളി​വും സാ​ക്ഷി​ക​ളു​മു​ണ്ടാ​യി​ട്ടും പ്ര​തി​ക​ളെ ര​ക്ഷ​പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Latest News

Corehub Up