അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്ത് 24-ാം വാർഡിൽ കാറിൽനിന്ന് പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ വാഹന ഉടമയ്ക്ക് പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം തള്ളുന്ന കാറിന്റെ ചിത്രം സഹിതം ലഭിച്ച പരാതിയെത്തുടർന്ന് വാഹന നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തിയ ശേഷമാണ് അധികൃതർ നടപടിയെടുത്തത്.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ വരുംദിവസങ്ങളിലും കർശന നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.