Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comprehensive Development

Malappuram

മ​ല​പ്പു​റ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ: മ​ന്ത്രി പി.​കെ. ബ​ഷീ​ർ

മ​ല​പ്പു​റം: ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പി.​കെ. ബ​ഷീ​ർ. മ​ല​പ്പു​റം എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​ക​വേ​യാ​ണ് മ​ല​പ്പു​റ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് മ​ന്ത്രി പ​റ​ഞ്ഞ​ത്.

മ​ല​പ്പു​റ​ത്തി​ന്‍റെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ളാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 100 കോ​ടി രൂ​പ ചെ​ല​വി​ൽ മ​ല​പ്പു​റം റോ​ഡ് വി​ക​സ​ന​വും ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ന​ട​പ്പാ​ക്കും.

75 കോ​ടി രൂ​പ ചെ​ല​വി​ൽ മ​ഞ്ചേ​രി സി​റ്റി റോ​ഡ് ന​വീ​ക​ര​ണം, 350 കോ​ടി രൂ​പ ചെ​ല​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ - പാ​ല​ക്കാ​ട് ബൈ​പ്പാ​സ്, ദേ​ശീ​യ​പാ​ത 66-ഉ​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 260 കോ​ടി രൂ​പ​യു​ടെ വേ​ങ്ങ​ര ഫ്ളൈ​ഓ​വ​ർ, മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ 80 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മ​ല​പ്പു​റം റ​വ​ന്യു ട​വ​ർ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ, കോ​ട്ട​ക്ക​ൽ, മ​ഞ്ചേ​രി, അ​രീ​ക്കോ​ട്, എ​ട​വ​ണ്ണ​പ്പാ​റ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗ​ൾ​ഫ് മാ​തൃ​ക​യി​ൽ ജം​ഗ്ഷ​നു​ക​ൾ ന​വീ​ക​രി​ക്കും. കൊ​ണ്ടോ​ട്ടി മോ​ങ്ങ​ത്ത് ബൈ​പാ​സി​നാ​യു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ന്നാ​നി -കു​റ്റി​പ്പു​റം, കോ​ട്ട​ക്ക​ൽ- മ​ഞ്ചേ​രി, അ​രീ​ക്കോ​ട് -എ​ട​വ​ണ്ണ- ഉൗ​ട്ടി​പാ​ത ദേ​ശീ​യ​പാ​ത​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യി​ൽനി​ന്ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​യി​ക, ആ​രോ​ഗ്യ, ടൂ​റി​സം മേ​ഖ​ല​ക​ളി​ലും വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​നാ​ണ്
ജി​ല്ല ഒ​രു​ങ്ങു​ന്ന​ത്. മ​ല​പ്പു​റ​ത്തി​ന്‍റെ ഫു​ട്ബോ​ൾ പാ​ര​ന്പ​ര്യ​ത്തി​നും കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കും പി​ന്തു​ണ​യേ​കി 100 കോ​ടി രൂ​പ ആ​ദ്യ​ഘ​ട്ട വി​ഹി​ത​ത്തോ​ടെ ലോ​കോ​ത്ത​ര ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി സ്ഥാ​പി​ക്കും.

മ​ല​പ്പു​റം ജി​ല്ലാ ആ​സ്ഥാ​ന​ത്ത് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കാ​ൻ​സ​ർ ആ​ശു​പ​ത്രി​യും പൊ​ന്നാ​നി, നി​ല​ന്പൂ​ർ, ചാ​ലി​യാ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ സ​മ​ഗ്ര​മാ​യി ബ​ന്ധി​പ്പി​ച്ച് പു​തി​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടും ന​ട​പ്പാ​ക്കും.

മ​ല​പ്പു​റ​ത്തി​നും മ​ല​ബാ​റി​നും പ​രി​ഗ​ണ​ന ന​ൽ​കു​ന്ന പു​തു​യു​ഗ വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​മെ​ന്നും നാ​ടി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി സ്ഥ​ലം ന​ൽ​കു​ന്ന​തി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up