x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റി​ൽ പൂ​ഞ്ഞാ​റി​ന് സ​മ​ഗ്ര വി​ക​സ​നപ​ദ്ധ​തി​ക​ൾ: എം​എ​ൽ​എ


Published: January 29, 2026 11:18 PM IST | Updated: January 29, 2026 11:18 PM IST

എ​രു​മേ​ലി: ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​രു​മേ​ലി ഉ​ൾ​പ്പെടെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​ക​ൾ ന​വീ​ക​രി​ക്ക​ൽ - 15 കോ​ടി, പി​ണ്ണാ​ക്ക​നാ​ട് - പ​ടി​ഞ്ഞാ​റ്റു​മ​ല റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി റീ ​ടാ​റിം​ഗ് - മൂ​ന്നു കോ​ടി, വെ​ള്ളി​കു​ളം - കാ​രി​കാ​ട് - ക​മ്പി​പ്പാ​ലം - വാ​ഗ​മ​ൺ റോ​ഡ് - ഒ​രു​കോ​ടി, വ​ഴി​ക്ക​ട​വ്- നാ​ടുനോ​ക്കി - മ​ല​മേ​ൽ - മാ​ട​ത്താ​നി റോ​ഡ് - ഒ​രു​കോ​ടി, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ ക​ണ​മ​ല ബൈ​പാ​സ് പു​ന​ർനി​ർ​മാ​ണം - ഒ​രു​കോ​ടി, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പ​ള്ളി​യി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ന​വീ​ക​ര​ണം - ഒ​രു​കോ​ടി, ചേ​ന​പ്പാ​ടി മാ​ട​പ്പാ​ട്ട് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ന​വീ​ക​ര​ണം - ഒ​രു​കോ​ടി, പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചേ​ന്നാ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ന​വീ​ക​ര​ണം - ഒ​രു​കോ​ടി, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് സ്റ്റേ​ഡി​യം നി​ർ​മാണം - ഒ​രു​കോ​ടി, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ൽ ത​ട​വ​നാ​ൽ ബൈ​പാ​സ് വീ​തികൂ​ട്ടി പു​ന​ർനി​ർ​മാ​ണം - ഒ​രു​കോ​ടി എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​കു​ന്ന നി​ല​യി​ൽ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

മീ​ന​ച്ചി​ൽ താ​ലൂ​ക്ക് വി​ഭ​ജി​ച്ച് ഈ​രാ​റ്റു​പേ​ട്ട കേ​ന്ദ്ര​മാ​ക്കി പൂ​ഞ്ഞാ​ർ താ​ലൂ​ക്ക് രൂ​പീ​ക​ര​ണം, ഏ​റ്റ​വും വ​ലി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് മു​ക്കൂ​ട്ടു​ത​റ കേ​ന്ദ്ര​മാ​ക്കി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്ക് ടോ​ക്ക​ൺ പ്രൊ​വി​ഷ​നോ​ടുകൂ​ടി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ടോ​ക്ക​ൺ പ്രൊ​വി​ഷ​നുള്ള പ​ദ്ധ​തി​ക​ളും ഭാ​വി​യി​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഫ​ണ്ടു​ക​ളി​ൽ 75 ശ​ത​മാ​ന​ത്തോ​ളം ന​ട​പ്പി​ലാ​ക്കിക്ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Comprehensive development nattuvishesham local news

Recent News

Corehub Up