കല്‍പ്പറ്റ: ഐതിഹാസിക സമര സ്മരണയില്‍ ജില്ലയിലെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ജില്ലാതല ദിനാഘോഷത്തില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ് ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്കി. പരേഡില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍സിസി, എസ്പിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരന്നു.
ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ഇന്‍സ്പെക്ടര്‍ പി. മനോജ്കുമാര്‍ പരേഡ് കമാന്‍ഡറും ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് സബ് ഇന്‍സ്പെക്ടര്‍ കെ.പി. അബ്ബാസ് സെക്കന്‍ഡ് ഇന്‍ കാമാന്ഡറുമായി. എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്, ഉഷ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, പദ്മശ്രീ ചെറുവയല്‍ രാമന്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍, എഡിഎം കെ. അജീഷ്, നഗരസഭാധ്യക്ഷന്‍ പി. വിശ്വനാഥന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, സിനിമാതാരം അബു സലിം തുടങ്ങിയവര്‍ പങ്കെടുത്തു.
പരേഡില്‍ സേനാവിഭാഗത്തില്‍ മികച്ച പ്ലറ്റൂണിനുള്ള ഒന്നാം സ്ഥാനം വനം വകുപ്പിന് ലഭിച്ചു. പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി. എന്‍സിസി വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍എംഎസ്എം ഗവ.കോളജ് ഒന്നാം സ്ഥാനവും എസ്കെഎംജെ സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ് ഒന്നാം സ്ഥാനവും മുണ്ടേരി ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൗട്ട്സ് വിഭാഗത്തില്‍ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്കൂള്‍ ഒന്നും കാക്കവയല്‍ ജിഎച്ച്എസ്എസ് രണ്ടും സ്ഥാനം നേടി. ഗൈഡ്സ് വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാമതെത്തി. കല്‍പ്പറ്റ ജിവിഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം.
2025ല്‍ സായുധസേന പതാകഫണ്ടിലേക്ക് കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി വയനാട് എക്സൈസ് ഡിവിഷന് ഓഫീസറും ബത്തേരി അസംപ്ഷന്‍ എച്ച്എസ് പ്രധാനധ്യാപകനും മന്ത്രിയില്‍നിന്നും ഏറ്റുവാങ്ങി. എസ്കെഎംജെ സ്കൂള്‍, കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം, അമ്പലവയല്‍ ജിവിഎച്ച്എസ് സ്കൂള്‍, മാനന്തവാടി എമ്മാവൂസ് വില്ല സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ നാടന്‍പാട്ട്, വട്ടക്കളി, ബാന്‍ഡ് മേളം, മലപ്പുലയാട്ടം എന്നിവ അവതരിപ്പിച്ചു.
പുല്‍പ്പള്ളി: ഈട്ടിമൂല അങ്കണവാടിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാര്‍ഡ് അംഗം ദിന്‍ഷു രവീന്ദ്രന് ദേശീയ പതാക ഉയര്‍ത്തി. ബേബി കൈനികുടി, കെ.കെ. മോഹനന്, സി.പി. ഉണ്ണി, സന്ധ്യ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്സും എന്‍എസ്എസ് കല്‍പ്പറ്റ കരയോഗവും സംയുക്തമായി കരയോഗം ഓഫീസ് അങ്കണത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനിയും കരയോഗം പ്രസിഡന്റ് ് പി.കെ. സുധാകരനും ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. ഇതേത്തുടര്‍ന്നു ചേര്‍ന്ന യോഗം ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു. പി.കെ. സുധാകരന് അധ്യക്ഷത വഹിച്ചു. മോഹനന് ചന്ദ്രഗിരി, കെ.ഐ. വര്‍ഗീസ്, സവിത, പ്രിയേഷ്, ഉണ്ണിക്കൃഷ്ണന്, അപ്പു എന്നിവര്‍ പ്രസംഗിച്ചു.
പരിയാരം: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാര്‍ഡ് പ്രസിഡന്റ് പുളിക്കല്‍ മുഹമ്മദ് ദേശീയപതാക ഉയര്‍ത്തി. വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫൈസല്‍ പാപ്പിന അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം മുജീബ് കുറിയോടത്ത് സന്ദേശം നല്കി. കാതിരി അബ്ദുള്ള, കെ.സി. ഹാരിസ്, കരീം മാസ്റ്റര്‍, കെ.സി. ഹസന്, മലപ്പുറം മുഹമ്മദ്, ഒ.കെ. സലിം, എന്‍.കെ. അഷ്റഫ് എന്നിവര്‍പ്രസംഗിച്ചു.
സുല്‍ത്താന്‍ ബത്തേരി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരംഗയാത്ര നടത്തി. സംസ്ഥാന സമിതി അംഗം പി.ജി. ആനന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത, ജനറല്‍ സെക്രട്ടറിമാരായ എം.പി. ദിനേഷ്കുമാര്‍, പി.ആര്. ലക്ഷ്മണന്, കുട്ടിക്കൃഷ്ണന്, ലിലില്‍കുമാര്‍, എംടി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു. ചുങ്കത്ത് ആരംഭിച്ച യാത്ര ഗാന്ധി ജംഗ്ഷന്നില് ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ സമാപിച്ചു. ജയേഷ്, ശ്രീജിത്ത്, അഖില്‍, സനീഷ് റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.
പറളിക്കുന്ന്: ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍ എസ്കഐസ്ബിവി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഫ്രീഡം കണക്ട് സംഘടിപ്പിച്ചു. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി.സി. മജീദ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം അവകാശം മാത്രമല്ല, ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ജീവന് സമര്‍പ്പിച്ച ധീരരെ ഓര്‍ത്തെടുക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്നും മജീദ് പറഞ്ഞു.
സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തല്‍, സ്വാതന്ത്ര്യദിന സന്ദേശം നല്കല്, പ്രതിജ്ഞയെടുപ്പ്, ദേശീയോദ്ഗ്രഥന, ദേശീയ ഗാനാലാപനം തുടങ്ങിയവ നടന്നു. മുഅല്ലിം ഹാരിസ് ബാഖവി, പഞ്ചായത്ത് അംഗം ഷാജഹാന്, മഹല്ല് ഭാരവാഹികളായ പി. സൈനുദ്ദീന്‍, ഒ.കെ. മൊയ്തീന് ഹാജി, എം.കെ. ജലീല്‍, എന്‍.എച്ച്. സിദ്ദിഖ്, കെ. ഫൈസല്‍, ഷുഐബ് യമാനി, പി. നാസര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്കി.
സുല്‍ത്താന്‍ ബത്തേരി: ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ജിജി അലക്സ് പതാക ഉയര്‍ത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ സ്വാതന്ത്ര്യദിനസന്ദേശം നല്കി. ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് സി.എ. ഗോപി, സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂര്‍, അസീസ് മാടാല, എം.ടി. വില്‍സണ്‍, ജോര്‍ജ് നൂര്‍നാല്‍,റോയ് ബത്തേരി, ബാബു ഉത്സവം, സി.കെ. ബഷീര്‍, സി.ജെ. സണ്ണി, പ്രതീഷ് വടക്കനാട്, കുക്കു കുഞ്ഞുമോന്, എ.കെ. ഹംസ, ഒ.ജെ. ജോയ്, ഷാജി ആലുങ്കല്‍, പി, ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പായസവിതരണം നടന്നു.
കമ്പളക്കാട്: കൊഴിഞ്ഞങ്ങാട് നേര് ട്രൈബല്‍ ലൈബ്രറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലൈബ്രറി പരിസരത്ത് പതാക ഉയര്‍ത്തി. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ. ബാലന് അധ്യക്ഷത വഹിച്ചു. ടി. വിജയന്, ജംഷീര്‍ മേമാടന്‍, രതീഷ്, സുരേഷ്ബാബു, കെ.പി. സുരേഷ്, പി.വി. ബിനു, സീത ബാലന്, സരിത, റഫീഖ്, സുധേഷ് എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യത്തിന്റ് വര്‍ത്തമാനം എന്ന വിഷയത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ദേവകുമാര്‍ പ്രഭാഷണം നടത്തി. സെക്രട്ടറി അഞ്ജന നന്ദിപറഞ്ഞു.ചിത്രരചന, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.
പിണങ്ങോട്: ഹൈടെക് ഏജന്‍സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മുബഷീര്‍ പൂവല്ലൂര്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വേണുഗോപാല്‍ എം. കിഴ്ശേരി സ്വാതന്ത്ര്യദിന സന്ദേശം നല്കി. പ്രിന്‍സ് ലൂതര്‍, കെ.പി. സത്യജിത്ത്, വിക്ടര്‍, അശ്വന്ത്, മുസ്തഫ, സുല്‍ത്താന്‍, സതീശന് എന്നിവര്‍ പ്രസംഗിച്ചു.
പടിഞ്ഞാറത്തറ: പൂഴിത്തോട് റോഡ് ജനകീയ കര്‍മസമിതി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.പ്രസിഡന്റ് ശകുന്തള ഷണ്മുഖന് പതാക ഉയര്‍ത്തി. ദേശഭക്തി ഗാനാലാപനം, മിഠായി വിതരണം എന്നിവ നടത്തി. തുടര്‍ന്നുചേര്‍ന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം റാഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ് ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ വെണ്ണിയോട് സ്വാതന്ത്ര്യദിന സന്ദേശം നല്കി. വി ഫാം ചെയര്മാന് ജോയി കണ്ണഞ്ചിറ, കെ.ആര്. രാജന്, എം.സി. അരുണ്‍, കെ.ആര്. രമേശന്, മത്തായി പുന്നക്കാക്കുഴി, യു. സി. ഹുസൈന്, സാജന് തുണ്ടിയില്‍, വി.കെ. ബിനു, കമല്‍ ജോസഫ്, വിശ്വനാഥന്, ബെന്നി കുറുമണി, സി.കെ. ആലിക്കുട്ടി, ബെന്നി വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. പൂഴിത്തോട് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം ശക്തമാക്കാനും പഞ്ചായത്ത് പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. പായസ വിതരണം നടത്തി.
മാനന്തവാടി: റോട്ടറി കബനി വാലി സ്വാതന്ത്ര്യദിനം ഫെണ്‍ ട്രീ റിസോര്‍ട്ടില്‍ ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് ജിന്‍സ് ഫാന്റസി ദേശീയ പതാക ഉയര്‍ത്തി. റൊട്ടേറിയന്‍ എം.ഡി. ബിജോഷ് മാനുവല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി. മാധ്യമപ്രവര്ത്തകന് കെ.എം. ഷിനോജ്, സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ കെ.ആര്. രാജപ്പന്, നാടക-സിനിമാ രംഗത്ത് ശ്രദ്ധേയനായ വയനാടന്‍ കുഞ്ചാക്കോ, നാട്യരത്ന അവാര്‍ഡ് ജേതാവ് റൊട്ടേറിയന്‍ പി.കെ. മനോജ് എന്നിവരെ ആദരിച്ചു. ഷാജി ഏബ്രഹാം, ഡോ.സി.ടി. ഏബ്രഹാം, ക്രിസ്റ്റി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി ജോജന്‍ ചാക്കോ സ്വാഗതവും ടി.ജെ. ബിജു നന്ദിയും പറഞ്ഞു.പടിഞ്ഞാറത്തറ: സ്വാതന്ത്ര്യ ദിനത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിമുക്തഭടന്മാരെ ആദരിച്ചു.
സാംസ്കാരിക നിലയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ വിമുക്തഭടന്മാര പൊന്നാട അണിയിച്ചു. മെമെന്റോ നല്കി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹാരിസ് കണ്ടിയന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാജിത നൗഷാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി, സെക്രട്ടറി രാകേഷ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്‍.പി. ഷംസുദ്ദീന്, പഞ്ചായത്ത് അംഗങ്ങളായ പി.സി. മമ്മൂട്ടി, എം.വി. ജോണി, മുഹമ്മദ് പോള, എന്‍.പി. നൗഷാദ്, ഷിബു കരിപ്പാല്‍, ശ്രീജിത്ത്, ശില്പ ആന്റണി, സുഹറ പാലോളി. ശാന്ത, രമ്യ, ബീന, സൗമ്യ പ്രമോദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ രജിത, പി.കെ. വര്‍ഗീസ്, കെ.കെ. മമ്മൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :