x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാതന്ത്ര്യ ദിനാഘോഷം


Published: August 16, 2026 07:31 AM IST | Updated: August 16, 2026 07:31 AM IST

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ടൗ​ണ്‍ സ്ക്വ​യ​റി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷം ദേ​ശീ​യ പാ​ത​ക ഉ​യ​ർ​ത്തി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം വി.​എ. ക​രീം, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഗോ​പി​നാ​ഥ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷെ​റി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ഫൊ​റോ​ന വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ.​ ഡോ. സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ നി​ർ​വ​ഹി​ച്ചു. ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​വൈ. പോ​ള​ച്ച​ൻ. ക​ണ്‍​വീ​ന​ർ സി.​ശ്രീ​ജ, അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ദേ​വ​ദാ​സ്, സ്കൂ​ൾ പ്ര​തി​നി​ധി ഐ​റി​ൻ ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൂ​ന്പ​ക്കി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ഇ​ട​വ​ക​യി​ലെ വി​മു​ക്ത​ഭ​ട​ൻ​മാ​രെ​യും ആ​ദ​രി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​മി പു​ത്ത​ൻ​പു​ര​ക്ക​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. വി​മു​ക്ത​ഭ​ട​ൻ​മാ​രെ​യും ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.

മു​ക്ക​ട്ട കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന ആ​ഘോ​ഷം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ, നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി യു​ണൈ​റ്റ​ഡ് ക്ല​ബ് എ​ന്നി​വ​യും സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ. സീ​തി ദേ​ശീ​യ പ​താ​ക​യു​ർ​ത്തി. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ പ​രേ​ഡ് ശ്ര​ദ്ധേ​യ​മാ​യി.

മ​ക്ക​ര​പ്പ​റ​മ്പ്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന​ത​ല ല​ഹ​രി വി​രു​ദ്ധ കാന്പയിന്‍റെ മ​ങ്ക​ട മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​ന​വും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും മ​ക്ക​ര​പ്പ​റ​മ്പി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. അ​സ്മാ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വി​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് അ​ക്‌​റം ചൂ​ണ്ട​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ല്ല​പ്പ​ള്ളി അ​നീ​സു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ പ​താ​ക​ ഉയ​ര്‍​ത്തി 97കാ​ര​ന്‍ കു​ഞ്ഞാ​ല​ന്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: മു​തി​ര്‍​ന്ന പൗ​ര​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തും കു​രു​ന്നു​ക​ളു​ടെ നി​ഷ്‌​ക​ള​ങ്ക​ത​യും സ​മ​ന്വ​യി​ച്ച​പ്പോ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ എം​എ​ല്‍​എ ഓ​ഫീ​സി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ള്‍ മാ​റ്റി​വ​ച്ച് ആ​വേ​ശ​ത്തോ​ടെ ച​ട​ങ്ങി​ലെ​ത്തി​യ 97കാ​ര​നും മു​ന്‍ മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ കെ.​എം. കു​ഞ്ഞാ​ല​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് എം​എ​ല്‍​എ ഓ​ഫീ​സി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്.

വ​ര്‍​ഷ​ങ്ങ​ളോ​ളം സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച് മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​റാ​യാ​ണ് കു​ഞ്ഞാ​ല​ന്‍ വി​ര​മി​ച്ച​ത്. പ്രാ​യാ​ധി​ക്യം മൂ​ലം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​പ്പോ​ള്‍ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് പ​ങ്കെ​ടു​ത്ത​ത്.
വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് അ​ദ്ദേ​ഹം ദേ​ശീ​യ​പ​താ​ക വാ​നി​ലു​യ​ര്‍​ത്തി​യ നി​മി​ഷം സ​ന്നി​ഹി​ത​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളി​ലും ദേ​ശ​സ്‌​നേ​ഹ​ത്തി​ന്‍റെ ആ​വേ​ശം നി​റ​ഞ്ഞു. പ്രാ​യം കേ​വ​ലം ഒ​രു സം​ഖ്യ മാ​ത്ര​മാ​ണെ​ന്നും ദേ​ശ​സ്‌​നേ​ഹം മ​ന​സി​ന്‍റെ ഊ​ര്‍​ജ​മാ​ണെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു കു​ഞ്ഞാ​ല​ന്‍റെ സാ​ന്നി​ധ്യം. മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് ന​ല്‍​കേ​ണ്ട ആ​ദ​ര​വും ക​രു​ത​ലും വി​ളി​ച്ചോ​തി​യ ആ​ഘോ​ഷം നാ​ടി​ന് മു​ഴു​വ​ന്‍ പ്ര​ചോ​ദ​ന​മാ​യി.


ച​ട​ങ്ങി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ബി. ഫ​സ​ല്‍ മു​ഹ​മ്മ​ദ്, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ നാ​ല​ക​ത്ത് ബ​ഷീ​ര്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കെ.​എം. റാ​ഷി​ഖ്, മു​സ്ത​ഫ, സ​മ​ദ്, ന​ബീ​ല്‍ വ​ട്ട​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Independence Day celebration

Recent News

Corehub Up