x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​രാ​ലി​ല്‍ വീ​ണ്ടും പു​ലി ആ​ക്ര​മ​ണം: പ​ശു​വി​നെ പ​രി​ക്കേ​ല്‍​പ്പി​ച്ചു


Published: August 16, 2026 07:50 AM IST | Updated: August 16, 2026 07:50 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചീ​രാ​ലി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ആ​ക്ര​മി​ക്കു​ന്ന​ത് തു​ട​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഇ​റ​ങ്ങി​യ പു​ലി വെ​ണ്ടേ​ല്‍ മാ​ഞ്ചേ​രി പ്ര​മോ​ദി​ന്‍റെ പ​ശു​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു.

നാ​ലു​മാ​സം​മു​മ്പ് ഇ​തേ പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. തൊ​ഴു​ത്തി​ല്‍​നി​ന്ന് ബ​ഹ​ളം കേ​ട്ടാ​ണ് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​ത്. ലൈ​റ്റി​ട്ട​പ്പോ​ള്‍ വ​ന്യ​മൃ​ഗം ഓ​ടി​മ​റ​യു​ന്ന​തു​ക​ണ്ടു. വ​ന​പാ​ല​ക​രു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ശു​വി​നെ ആ​ക്ര​മി​ച്ച​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

മാ​ളേ​രി, ക​ണ്ണം​കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ളും വ​ന​സേ​ന​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു.ചീ​രാ​ല്‍ മേ​ഖ​ല​യി​ലെ പു​ലി, ക​ടു​വ സാ​ന്നി​ധ്യം നാ​ട്ടു​കാ​രി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യ്ക്കി​ടെ പ്ര​ദേ​ശ​ത്ത് ര​ണ്ട് പോ​ത്തു​ക​ളെ ക​ടു​വ​യും ര​ണ്ട് ആ​ടു​ക​ളെ പു​ലി​യും വ​ക​വ​രു​ത്തി. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

Tags : nattu vishesham Tiger attacks again in Chiral

Recent News

Corehub Up