x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ റാ​ലി​യും സം​ഗ​മ​വും ന​ട​ത്തി


Published: August 16, 2026 07:35 AM IST | Updated: August 16, 2026 07:35 AM IST

ക​ല്‍​പ്പ​റ്റ: ഡി​ഫ്‌​റന്‍റ്്‌ലി ഏ​ബി​ള്‍​ഡ് പേ​ഴ്‌​സ​ണ്‍​സ് വെ​ല്‍​ഫെ​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ റാ​ലി​യും ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന സം​വി​ധാ​നം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​പാ​ടി. സം​സ്ഥാ​ന ജോ​. സെ​ക്ര​ട്ട​റി കെ.​വി. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​യു. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​വി. മ​ത്താ​യി, കെ.​യു. ഐ​സ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​ന്‍. ഇ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും ജോ​. സെ​ക്ര​ട്ട​റി ടി.​കെ. നൗ​ഫ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​പി. ജോ​ര്‍​ജ്, കെ.​ഡി. കു​ര്യാ​ച്ച​ന്‍, എം.​വി. വ​ര്‍​ഗീ​സ്, ബാ​വ ക​മ്പ​ള​ക്കാ​ട്, ഇ.​വി. സേ​വ്യ​ര്‍,ഗി​രീ​ഷ് കു​മാ​ര്‍, വി.​എം. ജി​ജി, രാ​മ​ന്‍ വൈ​ത്തി​രി, ഷൈ​നി കോ​ട്ട​ത്ത​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham Separatists rally and gathering

Recent News

Corehub Up