കല്‍പ്പറ്റ: ഡിഫ്റന്റ്്ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റാലിയും ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാര്‍ അടക്കമുള്ളവരുടെ ക്ഷേമപെന്ഷന് വീടുകളില്‍ എത്തിച്ചു നല്കുന്ന സംവിധാനം തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിപാടി. സംസ്ഥാന ജോ. സെക്രട്ടറി കെ.വി. മോഹനന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.യു. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. മത്തായി, കെ.യു. ഐസക് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ.എന്‍. ഇന്ദ്രന് സ്വാഗതവും ജോ. സെക്രട്ടറി ടി.കെ. നൗഫല്‍ നന്ദിയും പറഞ്ഞു. കെ.പി. ജോര്‍ജ്, കെ.ഡി. കുര്യാച്ചന്, എം.വി. വര്‍ഗീസ്, ബാവ കമ്പളക്കാട്, ഇ.വി. സേവ്യര്‍,ഗിരീഷ് കുമാര്‍, വി.എം. ജിജി, രാമന് വൈത്തിരി, ഷൈനി കോട്ടത്തറ എന്നിവര്‍ നേതൃത്വം നല്കി.