x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നും ഭാ​വി​ത​ല​മു​റ​യ്ക്ക് കൈ​മാ​റാ​നും പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണം: മ​ന്ത്രി


Published: August 16, 2026 07:43 AM IST | Updated: August 16, 2026 07:43 AM IST

ക​ല്‍​പ്പ​റ്റ: രാ​ജ്യം ഐ​തി​ഹാ​സി​ക പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ നേ​ടി​യ സ്വാ​ത​ന്ത്ര്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നും ഭാ​വി​ത​ല​മു​റ​യ്ക്ക് കൈ​മാ​റാ​നും ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ല്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ത്യ​ത്തി​ലും സ്‌​നേ​ഹ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ സം​സ്‌​കാ​ര​വും പാ​ര​മ്പ​ര്യ​വും. ഭാ​വി​യു​ടെ വി​ധാ​താ​ക്ക​ളാ​യ യു​വ​ജ​ന​ങ്ങ​ളെ ചേ​ര്‍​ത്തു​നി​ര്‍​ത്തി സ്‌​നേ​ഹ​ത്തി​ന്‍റെ ക​രം പ​ക​രു​ന്ന​തി​നു​പ​ക​രം ലാ​ത്തി​യും ബു​ള്ള​റ്റു​ക​ളും സ​മ്മാ​നി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ചൈ​ത​ന്യ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ല.

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ല്‍ ധീ​ര​മാ​യ സ്വാ​ത​ന്ത്ര്യ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് വേ​ദി​യാ​യ മ​ണ്ണാ​ട് വ​യ​നാ​ടി​ന്‍റേ​ത്. ഗോ​ത്ര​സ​മൂ​ഹ​ത്തി​ല്‍​നി​ന്ന് ഉ​യ​ര്‍​ന്നു​വ​ന്ന ചെ​റു​ത്തു​നി​ല്‍​പ്പു​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടേ​ണ്ട​തു​ണ്ട്.
സ്വ​ന്തം ജ​ന​ത​യു​ടെ മ​ണ്ണും സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യും സം​ര​ക്ഷി​ക്കാ​ന്‍ ധീ​ര​മാ​യി പോ​രാ​ടി വീ​ര​മൃ​ത്യു​വ​രി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് ഗേ​ത്ര​വ​ര്‍​ഗ​സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി മ്യൂ​സി​യം ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്.

അ​ഴി​മ​തി​യോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം സ്വീ​ക​രി​ക്കേ​ണ്ട കാ​ല​മാ​ണി​ത്. ഗോ​ത്ര​സ​മൂ​ഹ​ത്തി​ന്‍റെ മ​ണ്ണും വീ​ടും ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത സ​ര്‍​ക്കാ​രി​നും പൊ​തു​സ​മൂ​ഹ​ത്തി​നു​മു​ണ്ട്. ഗോ​ത്ര​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ലെ പി​ഴ​വു​ക​ള്‍ പ​രി​ഹ​രി​ക്ക​ണം. ഗോ​ത്ര​സ​മൂ​ഹ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ അ​ഴി​മ​തി ന​ട​ത്തു​ന്ന​ത് പൊ​റു​ക്കാ​നാ​വാ​ത്ത അ​പ​രാ​ധ​മാ​യി ക​ണ​ക്കാ​ക്കി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

തു​ട​ര്‍​ച്ച​യാ​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന ജി​ല്ല​യാ​ണ് വ​യ​നാ​ട്. ദു​ര​ന്ത സ​മ​യ​ങ്ങ​ളി​ല്‍ ജാ​തി​മ​ത​രാ​ഷ്ട്രീ​യ പ​രി​ഗ​ണ​ന​ക​ള്‍​ക്ക​പ്പു​റം ഒ​രു​മി​ച്ച് നി​ല്‍​ക്കു​ക​യും മ​നു​ഷ്യ​ന്‍ ഒ​ന്നാ​ണെ​ന്ന മൂ​ല്യ​ത്തി​ലൂ​ന്നി പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന വ​യ​നാ​ട​ന്‍ ജ​ന​ത രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : nattu vishesham We must pledge preserve freedom

Recent News

Corehub Up