കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. ഹൈക്കോടതി റിട്ടയേഡ് ജഡ്ജി പി.ആർ. രാമന്റെ ഭാര്യ എൻ.പി വിജയലക്ഷ്മിയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം കടവന്ത്രയിലാണ് സംഭവം. കടവന്ത്ര സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിംഗ് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.