ഇരിട്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് (കെപിപിഎ) അസോസിയേഷൻ ഇരിട്ടി ഏരിയ സമ്മേളനം കെപിപിഎ സംസ്ഥാന പ്രസിഡന്റ് കെ.വി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി വ്യാപാരഭവനിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ഷമ്മാസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുൾ ജബ്ബാറിന്റെ മാതാവ് മൈമൂനത്ത് ബീവിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ കീത്തടത്ത്, ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, കെ. ജ്യോതിഷ്, നിജിലേഷ്, സ്മിത അഗസ്റ്റിൻ, രേഷ്മ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മുസ്തഫ കീത്തടത്ത്- പ്രസിഡന്റ്, കെ. രേഷ്മ, റസ്കിൻ-വൈസ് പ്രസിഡന്റുമാർ, സ്മിത അഗസ്റ്റിൻ- സെക്രട്ടറി, അഞ്ജന അശോകൻ, അനുമോൾ തോമസ് -ജോയിന്റ് സെക്രട്ടറിമാർ, ഷമ്മാസ് -ട്രഷറർ, കിഷോരി-വനിത വിംഗ് കൺവീനർ.