പാലക്കാട്: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും പാലക്കാട് നഗരസഭയിലേക്കും കോണ്ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിലും കോണ്ഗ്രസിലും മുന്പെങ്ങും ഇല്ലാത്തവിധം ഐക്യത്തോടെയായിരുന്ന സ്ഥാനാർഥികളെ നിർണയിച്ചതെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും രാഷ്ട്രീയകാര്യ സമിതിയംഗം വി.കെ. ശ്രീകണ്ഠൻ എംപിയും കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രനും സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
31 ഡിവിഷനുകളിലേക്കാണ് കോണ്ഗ്രസ് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. അട്ടപ്പാടി- ജോബി കുരീക്കാട്ടിൽ, കാഞ്ഞിരപ്പുഴ -ബീന ജോയ്, കടന്പഴിപ്പുറം- സി. സ്മിത, മലന്പുഴ- ബി. ശ്രീകുമാർ, പുതുശേരി- കെ. സ്വാമിനാഥൻ, കോഴിപ്പാറ- എം. അശ്വതി മണികണ്ഠൻ, മീനാക്ഷിപുരം- സച്ചിതാനന്ദ ഗോപാലകൃഷ്ണൻ, പൊൽപ്പുള്ളി- കെ. ദേവയാനി, കൊടുവായൂർ- കെ.എം. ഫെബിൻ, കൊല്ലങ്കോട-് സജേഷ് ചന്ദ്രൻ, നെന്മാറ- കെ.ജി. എൽദോ, പല്ലശന- പി.എൻ. മുരളീധരൻ, കിഴക്കഞ്ചേരി- കെ. ബിജു, തരൂർ- സഫിയ മുഹമ്മദ്, ആലത്തൂർ- കെ. ജുമിന ആസി, കുഴൽമന്ദം- കെ. അജാസ്, കോട്ടായി- കെ. ആതിര, വാടാനാംകുറുശി- കെ.വി. ബേബി, ചാലിശേരി- അഡ്വ.എം.പി. സുബ്രഹ്മണ്യൻ, കപ്പൂർ- ടി.കെ. സുനിൽകുമാർ, തിരുവേഗപ്പുറ- ഇന്ദിരാദേവി ടീച്ചർ, ശ്രീകൃഷ്ണപുരം- ഇന്ദിര പ്രിയദർശിനി.
ആറാം ഡിവിഷനായ കോങ്ങാടും 24ാം ഡിവിഷനായ വാണിയംകുളത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ആറിടങ്ങളിൽ മുസ്ലീംലീഗും ഒരിടത്ത് സിഎംപിയുമാണ് മത്സരിക്കുന്നത്.
പാലക്കാട് നഗരസഭയിൽ നേരത്തെ പ്രഖ്യാപിച്ച 14 വാർഡിന് പുറമെ 16 വാർഡിലെ സ്ഥാനാർഥികളെ കൂടി ഇന്നലെ പ്രഖ്യാപിച്ചു. ബാക്കി വരുന്ന 10 വാർഡുകളിലും വൈകാതെ തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുമെന്നും നേതാക്കൾ അറിയിച്ചു. വാർഡ് ഒന്നിൽ നിന്ന് ഷിഹാബുദ്ദീൻ ജനവിധി തേടും. വാർഡ് 2. ഷെറീഫ് റഹ്മാൻ, 4. ഉഷാ പാലാട്ട്, 10. കെ. ഭവദാസ്, 11. ഷൈനി ഷജിത്ത്, 19. പി.വി. രാജേഷ്, 24. പ്രശോഭ്, 27. മോഹൻബാബു, 35. സാജോ ജോണ്, 38. കെ. ചെന്പകം, 40. ശ്രീവത്സൻ, 44. വിനോദ് പട്ടിക്കര, 45. ലക്ഷ്മണൻ, 52. റാഫി ജൈനിമേട്, 13. രാജീവ് രാമനാഥൻ, 36. സുഭദ്ര കൃഷ്ണൻ.